ജീവിത പാതയില്‍ നിന്നും
ജീവിത പാതയില്‍ നിന്നും
അവനും അവളും
നീ തല കുമ്പിട്ടിരിക്കുന്നത്
തന്നിടുക തിരികെ അത് .
ചിരിതൂകി മൊഴിഞ്ഞു അവള്‍ സാകുതം
തന്നിടാം ,പക്ഷേ എന്റെ കൈയ്യിലെ
മൈലാഞ്ചി പുരട്ടിയത്
ഒന്ന് ഉണങ്ങി കൊള്ളട്ടെ .
കനവുകള്‍
കനവുകള്‍ കണ്ടു മനം മടുത്തു തുടങ്ങി
കല്ലായിതുടങ്ങി അവയൊക്കെ
കണ്ണാടി ചില്ലുകളായി മാറിയിരുന്നെങ്കില്‍
കഴഞ്ചും വേദനയില്ലായിരുന്നു , എന്നാല്‍
കാല്ലായിട്ടും അവ ഉടഞ്ഞു പോകുന്നുവല്ലോ !
ആശകള്‍
മനം മടുത്തുതുടങ്ങി ഈ ഒളിച്ചു കളിയാല്‍
ഇരവും പകലും ഒരുപോലെ ആയി തുടങ്ങി
ഒരു ചിലപ്പോള്‍ സൂര്യന്‍ ചന്ദ്രനെ മറക്കുന്നു
മറ്റു ചിലപ്പോള്‍ ചന്ദ്രന്‍ സൂര്യനെയും
പലവുരു ഒളിചോട്ടങ്ങള്‍ക്ക് ശ്രമിച്ചു
ഈ ജീവിതത്തില്‍ നിന്നും അകലുവാ ന്
എന്നാല്‍ തടയുന്നു ഓരോ തവണയും
എന്നെ നിന്‍ വശ്യമാര്‍ന്ന പ്രണയം
Comments
ഇരവും പകലും ഒരുപോലെ ആയി തുടങ്ങി
.................................
എന്നെ നിന്‍ വശ്യമാര്‍ന്ന പ്രണയം
നല്ല വരിക്കല്‍ ചേട്ടാ അഭിനന്ദനങ്ങള്‍ ഞാന്‍ പുണ്യവാളന്‍ ...