ജീവിത പാതയില്‍ നിന്നും


ജീവിത പാതയില്‍ നിന്നും


അവനും  അവളും

എന്റെ ഹൃദയം കവര്‍ന്നല്ലേ
നീ തല കുമ്പിട്ടിരിക്കുന്നത് 
തന്നിടുക തിരികെ അത് .
ചിരിതൂകി മൊഴിഞ്ഞു  അവള്‍ സാകുതം
തന്നിടാം ,പക്ഷേ എന്റെ കൈയ്യിലെ
 മൈലാഞ്ചി പുരട്ടിയത്
ഒന്ന് ഉണങ്ങി കൊള്ളട്ടെ  .
കനവുകള്‍
കനവുകള്‍ കണ്ടു മനം മടുത്തു തുടങ്ങി
കല്ലായിതുടങ്ങി   അവയൊക്കെ
കണ്ണാടി ചില്ലുകളായി മാറിയിരുന്നെങ്കില്‍ 
കഴഞ്ചും വേദനയില്ലായിരുന്നു , എന്നാല്‍
കാല്ലായിട്ടും അവ ഉടഞ്ഞു പോകുന്നുവല്ലോ !

ആശകള്‍
മനം മടുത്തുതുടങ്ങി  ഈ ഒളിച്ചു കളിയാല്‍ 
ഇരവും  പകലും  ഒരുപോലെ ആയി തുടങ്ങി
ഒരു ചിലപ്പോള്‍ സൂര്യന്‍ ചന്ദ്രനെ  മറക്കുന്നു 
മറ്റു ചിലപ്പോള്‍ ചന്ദ്രന്‍ സൂര്യനെയും  
പലവുരു ഒളിചോട്ടങ്ങള്‍ക്ക് ശ്രമിച്ചു 
ഈ ജീവിതത്തില്‍ നിന്നും അകലുവാന്‍
എന്നാല്‍    തടയുന്നു ഓരോ തവണയും
എന്നെ നിന്‍ വശ്യമാര്‍ന്ന  പ്രണയം 

Comments

keraladasanunni said…
കവര്‍ന്ന് ഹൃദയം തിരികെ നല്‍ക്കാന്‍ കയ്യിലെ മൈലാഞ്ചി ഉണങ്ങണം എന്ന് പറയുന്ന കാമിനി, കല്ലായിട്ടും കനവുകള്‍ ഉടഞ്ഞു പോകുന്നത്, ജീവിതത്തില്‍ നിന്ന് വിരമിക്കാനുള്ള ശ്രമം തടയുന്ന പ്രണയും . എല്ലാം നന്നായിട്ടുണ്ട്
പ്രണയത്തിന്റെ വിവിധ മുഖങ്ങള്‍ വെളിവാക്കുന്നു ഓരോ കവിതയും , നന്നായിട്ടുണ്ട് സര്‍
മനം മടുത്തുതുടങ്ങി ഈ ഒളിച്ചു കളിയാല്‍
ഇരവും പകലും ഒരുപോലെ ആയി തുടങ്ങി

.................................

എന്നെ നിന്‍ വശ്യമാര്‍ന്ന പ്രണയം

നല്ല വരിക്കല്‍ ചേട്ടാ അഭിനന്ദനങ്ങള്‍ ഞാന്‍ പുണ്യവാളന്‍ ...
നൂതന കാമുകിയുടെ വാക്കുകള്‍ ആണ് ആദ്യവരിയില്‍ നന്നായിരിക്കുന്നു
സീത* said…
പ്രണയത്തിന്റെ വേറിട്ട മുഖം...കൊള്ളാം മാഷേ

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “