വിലയെറ്റവും വേലിയേറ്റവും

വിലയെറ്റവും വേലിയേറ്റവും



എന്തിതു കഷ്ടം


ഏറെ പഠിച്ചവര്‍


സ്വന്തമെന്ന പദത്തിനര്‍ത്ഥത്തെ


അനര്‍ത്ഥമാക്കുവോര്‍


നേരറിഞ്ഞിട്ടും


നെഞ്ചിനു നേരെയെറിഞ്ഞു


പൊതു മുതല്‍ തച്ചു


പൊള്ളയാം തത്വം


ചുമപ്പോര്‍ അറിയുമോ


ചമ്ര വട്ടത്തു നടത്തുമി മുറകളൊക്കെ


വോട്ടിന്റെ ബലമേറെ കുറക്കുമെന്ന്


വട്ടല്ലാതെ ഇതിനു എന്ത് പേരുവിളിക്കണം


Comments

എന്തും നടക്കും എന്ന കൊടും ശാപത്തിന്റെ നാടാണ് കേരളം ...അത് മാറ്റിയെടുക്കാന്‍ നമ്മള്‍ ജനങ്ങള്‍ക്കെ സാധിക്കു ...ആ കാലം വിദൂരം അല്ല എന്ന് ആശിക്കാം
Lipi Ranju said…
കൊള്ളാം മാഷേ... നല്ല പ്രതികരണം .
വട്ടു തന്നെ അല്ലാതെന്താ? വിലയേറ്റവും എന്നല്ലേ ഉദ്ദേശിച്ചതു്?
തേടുന്നു ഈ ജീവിത രഹസ്യങ്ങളൊക്കെ
തേടാത്തോരു വഴികളെ തേടുന്നു മനം ......നല്ല വരികള്‍
പ്രതിഷേധമെന്ന വ്യാജേന തെരുവില്‍ നടക്കുന്നത് ഒരു കൂട്ടം തെമ്മാടികളുടെ പേകൂത്താണ് , ഹര്‍ത്താല്‍ ദിവസം എന്നിക്കും കല്ല്‌ എടുത്തു എതു വാഹനത്തിനും നേരെ എറിയാം എന്നോടും ആരും ചോദിക്കില്ല ഇതാണ് ഇവിടത്തെ വ്യവസ്ഥ ,കേന്ദ്രസര്‍ക്കാരിനെതിരെയുള്ള സമരത്തിനു പോസ്റ്റ്‌ ഓഫീസിന്റെയും ടെലിഫോണ്‍ ഓഫീസിന്റെയും ചില്ലും കമ്പ്യൂട്ടറും പൂച്ചട്ടികളും അടിച്ചു തകര്‍ത്തു വാഹനങ്ങളും കത്തിച്ചു അക്രോഷിക്കുന്നത് എത്ര പ്രാകൃതമാണ് .... ലജ്ജാവഹമാണ് .......
ajith said…
വട്ടുതന്നെ...വട്ട്
ഒരു തരത്തില്‍ പറഞ്ഞാല്‍ ഇതൊരു തിരിച്ചറിവാണ് നമ്മുടെ പോരായ്മകള്‍ നമ്മള്‍ മനസ്സിലാകി അവന്‍ അവനെ മനസിലാക്കി എന്നതാണ്
സമരങ്ങള്‍ക്ക് നേരെ മുഖ തിരിഞ്ഞു . സമരം പൊളിക്കാനായി പലരും കച്ചകെട്ടി ഇറങ്ങുമ്പോള്‍ അതിനു എതിരെ പലരും പ്രതികരിച്ചു എന്ന് വരും . ജനങ്ങളെ കഷ്ടത്തില്‍ ആക്കുന്ന വില വര്‍ധനവിന് എതിരെ ആണ് സമരം അത് എന്തെ വണ്ടിയും എടുത്തു നിരത്തില്‍ ഇറങ്ങിയവന്‍ മനസ്സിലാക്കാതെ പോയി .

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ