കനവ് -(ഗാനം)
കനവ് -(ഗാനം)
കണ്ണുനീര് കഥകേട്ടു
അറിയാതെ ഞാനങ്ങു
മയങ്ങിയ നേരത്തു
കിനാക്കളില്‍ നീ വന്നു
കവര്‍ന്നില്ലേ ഉള്ളം
പറയുവാന്‍ ആഞ്ഞപ്പോള്‍
പിടിതരാതെ നീയങ്ങു
മറഞ്ഞകന്നില്ലേ മുകിലിനെ പോല്‍
കണ്ണുനീര് കഥകേട്ടു
അറിയാതെ ഞാനങ്ങു
മയങ്ങി പോയി
നിന് മധുരാധരങ്ങളെന്നില്‍
ഉണര്‍ത്തിയ അനവദ്യ
കാവ്യ മധുരിമ മറക്കുവാനാകുകയില്ലല്ലോ
ഒരു മാരി മുകിലിന്റെ
കണ്ണുനീര് കഥകേട്ടു
അറിയാതെ ഞാനങ്ങു
മയങ്ങി പോയി
താളവും ശ്രുതിയും വര്‍ണ്ണങ്ങളുമറിയാതെ
തുള്ളി തുളുമ്പും നിന് നാമങ്ങളൊക്കെ
അറിയാതെ എന്‍ നാവിന് തുമ്പില്‍
- നിറഞ്ഞു നിന്നു
ഒരു മാരി മുകിലിന്റെ
കണ്ണുനീര് കഥകേട്ടു
അറിയാതെ ഞാനങ്ങു
മയങ്ങി പോയി
അരമണിയും കിങ്ങിണിയും
തരിവള കുടമണി കിലുക്കുമോരോ
പദ ചലനങ്ങളും നിന് വരവെന്ന്
കരുതി ഞാനങ്ങു വല്ലാതെ കാതോര്‍ത്തിരുന്നു
കണ്ണുനീര് കഥകേട്ടു
അറിയാതെ ഞാനങ്ങു
മയങ്ങിയ പോയി
Comments
കണ്ണുനീര് കഥകേട്ടു
അറിയാതെ ഞാനങ്ങു
മയങ്ങി പോയി
അതാണ് സംഭവിച്ചത് അങ്കിളേ..
പ്രാര്‍ത്ഥന..!
നല്ല വരികള്‍..
ആശംസകളോടെ...പുലരി