കനവ്‌ -(ഗാനം)


 കനവ്‌  -(ഗാനം) 

ഒരു മാരി മുകിലിന്റെ 
കണ്ണുനീര്‍ കഥകേട്ടു 
അറിയാതെ ഞാനങ്ങു 
മയങ്ങിയ നേരത്തു 

കിനാക്കളില്‍   നീ വന്നു 
കവര്‍ന്നില്ലേ  ഉള്ളം 
പറയുവാന്‍ ആഞ്ഞപ്പോള്‍ 
പിടിതരാതെ നീയങ്ങു 
മറഞ്ഞകന്നില്ലേ   മുകിലിനെ  പോല്‍ 

ഒരു മാരി മുകിലിന്റെ 
കണ്ണുനീര്‍ കഥകേട്ടു 
അറിയാതെ ഞാനങ്ങു 
മയങ്ങി പോയി 

നിന്‍ മധുരാധരങ്ങളെന്നില്‍ 
ഉണര്‍ത്തിയ അനവദ്യ 
കാവ്യ മധുരിമ  മറക്കുവാനാകുകയില്ലല്ലോ 

ഒരു മാരി മുകിലിന്റെ 
കണ്ണുനീര്‍ കഥകേട്ടു 
അറിയാതെ ഞാനങ്ങു 
മയങ്ങി പോയി  

താളവും ശ്രുതിയും വര്‍ണ്ണങ്ങളുമറിയാതെ 
തുള്ളി തുളുമ്പും നിന്‍ നാമങ്ങളൊക്കെ 
അറിയാതെ എന്‍ നാവിന്‍ തുമ്പില്‍
                      - നിറഞ്ഞു നിന്നു  
ഒരു മാരി മുകിലിന്റെ 
കണ്ണുനീര്‍ കഥകേട്ടു 
അറിയാതെ ഞാനങ്ങു 
മയങ്ങി പോയി 

അരമണിയും കിങ്ങിണിയും 
തരിവള കുടമണി കിലുക്കുമോരോ 
പദ ചലനങ്ങളും  നിന്‍ വരവെന്ന് 
കരുതി ഞാനങ്ങു വല്ലാതെ കാതോര്‍ത്തിരുന്നു 

ഒരു മാരി മുകിലിന്റെ 
കണ്ണുനീര്‍ കഥകേട്ടു 
അറിയാതെ ഞാനങ്ങു 
മയങ്ങിയ പോയി      
 

Comments

പ്രതീക്ഷകളുമായ്‌ വരുന്ന മഴമുകിലുകള്‍ ചിലപ്പോള്‍ സാക്ഷാല്‍കാരങ്ങളായ്‌ നമ്മില്‍ പെയ്തേക്കാം . ഇല്ലെങ്കില്‍ ഇനി ഒരിക്കല്‍ വരമെന്നു പറഞ്ഞു കാറ്റിണ്റ്റെ കൈയ്യില്‍ മറഞ്ഞേക്കാം . ഗാനം നന്നായ്‌.. കുറച്ച്‌ വരികള്‍ കൂടി പെയ്യിക്കാമായിരുന്നു
നല്ല വാക്കുകള്‍ ആശംസകള്‍
...നല്ല മധുരിമ വരുത്തുന്ന പദങ്ങളും ആശയവും. ആദ്യനാലുവരികൾ പാടിപ്പതിപ്പിക്കാൻ പറ്റിയ ലയസാന്ദ്രമായതാണ്. നല്ല ഒരു ഗാനം കേൾക്കുന്ന പ്രതീതിയുണ്ടായി വായിച്ചപ്പോൾ. ആശംസകൾ...
SHANAVAS said…
കവിയൂര്‍ ഭായ്, നല്ല രസമായി..നന്നായി ..ആശംസകള്‍..
Nena Sidheek said…
ഒരു മാരി മുകിലിന്റെ
കണ്ണുനീര്‍ കഥകേട്ടു
അറിയാതെ ഞാനങ്ങു
മയങ്ങി പോയി
അതാണ്‌ സംഭവിച്ചത് അങ്കിളേ..
അകതാരില്‍നിന്നും അറിയാതെത്തുന്ന
പ്രാര്‍ത്ഥന..!

നല്ല വരികള്‍..
ആശംസകളോടെ...പുലരി
MINI.M.B said…
കവിത വായിച്ചു. നന്നായിരിക്കുന്നു. സന്തോഷം.
സീത* said…
ആഹാ താളനിബദ്ധമായിറ്റൊരു കവിത...

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “