ഗാനം: പോകാതെ ...... ജീ ആര്‍ കവിയൂര്‍

നീ പോകാതെ പോകാതെ മുകിലേ


നീ പെയ്യാതെ പോകാതെ മുകിലെ





ഞാന്‍ കാണും സ്വപ്നങ്ങളെല്ലാം

നിന്നെ കുറിച്ചുള്ളതായിരുന്നു

നിന്‍വര്‍ണ്ണമെല്ലാം ചാലിച്ചു ചാലിച്ചു

ഞാനങ്ങു ചിത്രം ചമച്ചു





നീ പോകാതെ പോകാതെ മുകിലേ

നീ യിതു കാണാതെ പോകാതെ മുകിലെ



മനതാരില്‍ നിറയെ നീ പാടാനൊരുങ്ങും

മുരളീ നിനാദം നിറഞ്ഞു

കാണുന്നു ഞാനങ്ങു കാതോര്‍ത്ത് നില്‍ക്കും

ഗോപീജനങ്ങളും പൈകിടാവും



നീ പോകാതെ പോകാതെ മുകിലേ

നീ യിതു കേള്‍ക്കാതെ പോകാതെ മുകിലേ



ഓരോരോ പുല്‍കൊടിയും ഗോവര്‍ധനവും

പിന്നെ എന്‍ മോഹങ്ങളും

നീ അറിയാതെ പോകല്ലേ മുകിലേ



നീ പോകാതെ പോകാതെ മുകിലേ

നീ പെയ്യാതെ പോകാതെ മുകിലെ

മുകിലേ മുകിലേ മുകിലേ.........................

Comments

Jishad Cronic said…
നീ പോകാതെ പോകാതെ മുകിലേ

നീ പെയ്യാതെ പോകാതെ മുകിലെ
എഴുതാതെ പോകല്ലേ കവിയേ
മനതാരിലിങ്ങനെ പാട്ടുവന്നാൽ

നന്നായിട്ടുണ്ട്! ആശംസകൾ!

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “