ഓര്‍മ്മകള്‍

നടുക്കങ്ങള്‍ മാത്രമായി ഒടുക്കം


അതിരണി പാടങ്ങളും തറവാടും

നെല്ലി പലകയോളം മിറങ്ങി ചെല്ലും

പാതാള കരണ്ടിക്ക് ഒപ്പം തേടുന്ന കിനാക്കളും

അടിവില്ലില്‍ തളക്കും കൊറ്റുകള്‍ക്കും

തമ്മില്‍ മത്സരമായ് ഒടുങ്ങിയ

തായ് വഴികളിലുടെ കിട്ടിയ

നാരായവും പനയോലയും

തുരുമ്പിച്ച ഉറയില്ലത്ത ഉടവാളും

വെട്ടു തടയാന്‍ ആകാത്ത പരിചയും വിട്ടു

പരിചയമില്ലാത്ത വഴികള്‍ താണ്ടി

പല നാടുകള്‍ തേടിയലഞ്ഞു വന്നു നില്‍ക്കുമ്പോള്‍

ചിതലും ചീവിടും ചേക്കേറിയ

കഴുക്കോലും ഉത്തരവും അറപ്പടിയും

ഉത്തരമില്ലാത്ത ചോദ്യചിനമായ്

നിര്‍ത്താതെ അട്ടഹസിക്കുന്നു

കഴിഞ്ഞില്ലേ നിന്റെ ഓണവും ഓണനിലാവും

എന്തെ ഉണ്ണി എന്നാണ് മടങ്ങുക

നിന്റെ തിരക്കുള്ള തിരകള്‍ നിറച്ച്

നിറയോഴിക്കാന്‍ ഒരുങ്ങുന്ന

നഗരത്തിലേക്ക് നരകത്തിലേക്ക്

Comments

Anees Hassan said…
നഗരം ഒരുവന്റെ സ്വപ്നങ്ങളെയും കടമെടുക്കുന്ന വേഗമാണ്

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “