വനിതാബില്‍ ചിന്തകള്‍ പ്രതികരിക്കു

ഞാന്‍ ഒരു ശ്രീ രാമനല്ല

നിനക്കായി യുദ്ധം ചെയ്യാന്‍

എന്തിനു തേടണം നിനക്കായി

സൗഗന്തിക പുഷ്പകം വീണ്ടും

നീ എന്തിനു ആക്രോശിക്കുന്നു

നീ ചപലയാണ് അപലയാണെന്ന്

എന്തിനു പടപോരുതുന്നു മുപ്പതിമുന്നിനായി

എന്തെ അന്‍പതല്ലേ ഉത്തമം

നിന്‍ വയറ്റില്‍ നിന്നുമല്ലേ

പുറം ലോകം കണ്ടത് എല്ലാവരും

നിന്‍റെ മനസ്സിന്‍റെയും കണ്ണുകളുടെയും

ശക്തി ഉപയുക്തമാക്കു അറിയട്ടെ ഇവര്‍

വിജയം നിന്‍റെ തന്നെ ഉണരൂ പ്രവര്‍ത്തിക്കു

Comments

50 % വാങ്ങിക്കൊടുക്കാനാണോ പരിപാടി ? :)
രാജ്യസഭയിൽ സംവരണമുണ്ടാകുമൊ? ഏയ്‌ സ്ത്രീകൾക്കുണ്ടാവില്ല. എന്തേയെന്ന്‌ മാത്രം ചോദിക്കരുത്‌. അത്‌ മുഴുവനായും സംവരണം ചെയ്യപ്പെട്ടിരിക്കുന്നത്‌കൊണ്ട്‌തന്നെ! ഇപ്പോൾ തന്നെ പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ലോകസഭ തിരഞ്ഞെടുപ്പിൽ തോറ്റവർ എന്നിവർക്കായി സംവരണം ചെയ്തിട്ടുണ്ടല്ലോ? പിന്നെ കുറച്ച്‌ പേയ്മെന്റ് സീറ്റുകളും, അതിൽ കള്ള്‌ കച്ചവടക്കാർ, ഗൾഫ് ബിസിനസ്സുകാർ എന്നിവരും! ഇനി സ്ത്രീ സംവരണം കൂടി വരുമ്പോൾ സീറ്റ് നഷ്ടപ്പെടുന്ന പുരുഷകേസരികൾക്കും വേണ്ടേ ഇരിക്കാൻ ഒരു കസേര. ഇതിനിടയിൽ എവിടെ സ്ത്രീക്ക്‌ സംവരണം?


കൂടുതൽ വായനയ്‌ക്ക്‌

http://georos.blogspot.com/2010/03/333-56.html

33.3% കൂടിയാൽ സംവരണം 56 ശതമാനം?

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “