എന്ത് ചെയണം ഇനി ഞാന്‍ ........... ജീ ആര്‍ കവിയൂര്‍







എന്ത് ചെയണം ഇനി ഞാന്‍ .........?!!

ഒരു കുറ്റി ബീഡി തരു
ഒരു കട്ടന്‍ ചായയും പരിപ്പു വടയും
കൂടെ ഉണ്ടെങ്കില്‍ ഞാന്‍
ഒരു ദേശാഭിമാനിയായി സഖാവായി മാറി
പഴമയിലേക്കു മടങ്ങമയിരുന്നു

കറ പുരണ്ട ചിരിയുമായി കദറമിട്ടു
കക്ഷത്തിലെ ഡയറി നോക്കി ഡേറ്റ് ഒന്ന് കുറികട്ടെ
കോഴിക്കാലും കുപ്പിയുമുണ്ടെങ്കില്‍ ഞാന്‍
ഒരു അഹിംസവാദിയായി മാറാമായിരുന്നു

വെളുത്ത ചിരിയും
കറുത്ത മനസ്സുമായി
കുറി ഒന്ന് തൊട്ടു
കാവിയുമുടുത്തു ഭാരതീയനായിമാറാമായിരുന്നു

ഇടഞ്ഞു നില്‍ക്കും ഇടയ ലേഖനമിറക്കി
വിമോചനസമരം നടത്തിവീണ്ടും
പിളരുകയുംവളരുകയും ചെയ്യാം

പിന്നെ ഹലാക്കു കാട്ടിയങ്ങ് ഹാല് ഇളക്കി
ഏണിയും തോണിയുംവടക്ക് ഉദിച്ചു കൊള്ളട്ടെ
നമ്മളും ഈ നാടിനെ സേവിച്ച്‌ അങ്ങു
കുട്ടി ചോറാക്കാമായിരുന്നു

പാവം ഈ ഞാന്‍
ഇനി എന്തായി മാറണം?

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “