ശഠിക്കല്ലേ നീ ഇങ്ങനെ ...!!

ശഠിക്കല്ലേ നീ ഇങ്ങനെ ...!!

Image may contain: sky, tree, cloud, plant, twilight, outdoor and nature

ശഠിക്കല്ലേ നീ ഇങ്ങനെ ...!!


നീ എന്നിൽ നിന്നുമേറെ  വിട്ടകന്നു പോകാൻ
നേരിയൊരു ചാഞ്ചല്യം കാട്ടാതിരിക്കുകന്നെരികത്തിരുന്നൊന്നു ഇളവേൽക്കുക
ഇല്ലായെങ്കിലിന്നു  ഞാനെന്നെ തന്നെ
ഇല്ലാതെയാക്കുമല്ലോ  എന്നറിക നീ ...!!

രാവേറെ  സുന്ദരമാണ് നിലാവേറെ
മനോഹാരിയാണ്   നിന്നോളം
നാണം ഒരു മറയാക്കി മായല്ലേ
നാമിനിയുമേറെ അറിയേണ്ടവരല്ലേ
നാലാൾ കാൺകെ പുടവമുറി നടത്തേണ്ടേ  ...!!

പോകാനില്ല   ഇനിയുമിടം  എനിക്കില്ല
ഒരുവട്ടം കൂടി നീ എൻ കണ്ണിലേക്കു
ഒന്ന് ഉറ്റുനോക്കി  കണ്ടറിക എന്നുള്ളിലെ
സ്നേഹത്തിന് ആഴവും പരപ്പും നിനക്കായ്
സന്ദേഹം വേണ്ടിനിയുമീ രാവു നമുക്കുള്ളതല്ലേ .!!


കണ്ടും കൊണ്ടമറിയുമ്പോഴേക്കുമിങ്ങനെ  പിണങ്ങി
പോകാനൊരുങ്ങല്ലേ ഈ രാവിനില്ലേറെ നീളവും
എന്നുള്ളിലും നിന്നുള്ളിലും മിടിക്കുന്ന ജീവനൊന്നല്ലേ
ജീവിതമെന്നൊരു മായാ നാടകമല്ലേ  അതിൽ
നീയും, ഞാനും അരനാഴികനേരത്തെ കളിപ്പാവകളല്ലേ  ..!!

ജീ ആർ കവിയൂർ
17 .02 .2020


Comments

Cv Thankappan said…
സുഖംപ്രാപിക്കട്ടേ!

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ