വരിക നീ ......

ചൊല്ലാൻ തുടങ്ങിയ നാവിന്റെ തുമ്പത്ത്
ചെല്ല  ചെറു സന്തോഷ സന്താപങ്ങൾ
ചെപ്പിലൊളിപ്പിച്ച അക്ഷര മണികൾ
ചിലമ്പിച്ചു  മെല്ലെ ഉതിർന്നു വീണു

നിന്നെ കുറിച്ചുള്ള  കാര്യങ്ങളൊക്കെ
നിഴൽ വിട്ടു നിര വിട്ടു വന്ന നേരം
നിമിഷങ്ങൾ പോയതറിയാതെയങ്ങു
നാമങ്ങളോരോന്നായി കാതിനുയിമ്പം

മനസ്സിന്നു  കുളിർമ്മയായ്  മാറിടുമ്പോൾ
മറവിതൻ   മൗനം ഭേദിച്ചു മെല്ലെ
മാറ നീക്കി വന്ന നേരം ഞാനറിയുന്നു 
മരിക്കില്ലൊരിക്കലുമെന്നിലെ  നിൻ

മധുരമാർന്ന മണിപ്രവാളം
മദന പരവശനാക്കുമെന്നിൽ
മഴനിലാവു  കണക്കെ പിച്ചവച്ചു
വരുന്നുണ്ടല്ലോ മായികമാം  നിൻ

വരവിനി എത്രനാൾ എന്തെ തടസ്സമായി
 വരിക വരിക വീണ്ടുമെന്നിൽ  നിറയുക
വിരഹത്തിൻ നോവകറ്റുക  എന്നിലെ
വിശ്വാസ ആശ്വാസ ങ്ങളുമായ് എൻ കവിതേ ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “