നാവേ ...!!

നാവേ ...!!


നീയെന്‍റെമാത്രമല്ലല്ലോ നീറും മനസ്സിന്റെ
നിലാകയങ്ങളില്‍ വിരിയും നോവിന്റെ
നീര്‍കുമിള പേറുമൊരു നിര്‍വികാരതയുടെ
നിണം വറ്റി നിഴലറ്റു വീഴാനൊരുങ്ങും
നിറയറ്റ യൗവനപടികടന്നു നിലതെറ്റാറായില്ലേ
നല്ലതും തീയതും നേടാന്‍ നീയൊന്നു വീണ്ടും
നാവടക്കുക നാമം ജപിക്കുക ഇനിയും ഇനിയും
നാരായണന്‍ തന്നൊരു നാരായം അല്ലെ നീ
നട്ടല്ല് വളപ്പിക്കുന്നതുമീ എല്ലില്ലാത്ത
നാണം വിതക്കുന്ന നീയോന്നടങ്ങുയില്ലേ
നീയെന്റെ മാത്രമല്ല  നാട്ടുകാരുടെയും
നിറമാറ്റത്തിനൊരുങ്ങും ജീവിതത്തെ
നേരാം വണ്ണം നയിക്കുന്നതും നീയല്ലേ
നാണ്യം തരുന്നതുമില്ലാതെയാക്കുന്നതും
നീയല്ലേ എന്റെ നാവേ ഒന്നടങ്ങുകയില്ലേ ..!!

ജീ ആര്‍ കവിയൂര്‍
06 -04 -2018
പ്രഭാതേ നാലുമണി 

Comments

Cv Thankappan said…
നന്നായിട്ടുണ്ട്
ആശംസകള്‍ സാര്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “