Posts

Showing posts from February, 2015

ആള്‍ദൈവ നടനം

Image
ആള്‍ദൈവ നടനം ആരുമില്ലാരുമില്ലെനിക്കിന്നു ഒന്നെൻ ആത്മനൊമ്പരങ്ങളൊക്കെ പങ്കുവെച്ചിടുവാൻ അന്യനാട്ടിൽ കഴിയുന്നോരെൻ ഭാഷ മറന്നിടുമോ  അറിയുന്നു ഞാനിവിടെ എൻ ഭാഷ പറയുന്നവർ മറ്റാരുമല്ല കാക്കയും പൂച്ചയും നായുമല്ലാതെയാർ നടന്നു കണ്ടു പല കാഴച്ചയും പിന്നെയിതാ ഇന്നലെ കണ്ടിയി ബീഹാര ദേശത്തിലെ മിഥിലാഞ്ചലത്തിലെ മാധേപുരയിലായി സിനിമാ പരസ്യമെന്നു കണ്ടോന്നുകൂടി ശ്രദ്ധിച്ചു കണ്ടേന്‍ ദൈവത്തിന്റെ സന്ദേശം നായക വേഷം കെട്ടിയാടുന്നു അത്രേ ഇനി പാവം സിനിമാകാരുടെ പണിയൊക്കെ കവര്‍ന്നിടുമല്ലോ സന്യാസിവര്യന്‍ മാറ്റാരുമാല്ലൊരു ആള്‍ ദൈവത്തിന്‍ പൊരുള്‍ അറിയാനിനി ഈ സിനിമാ ഒന്ന് കണ്ടിട്ട് തന്നെ കാര്യം നാളെ ഞായറുമിങ്ങു വന്നുവല്ലോ ...........

എന്റെ പുലമ്പലുകള്‍ 24

Image
എന്റെ പുലമ്പലുകള്‍ 24...!! കരയുന്നതിന്‍ മുന്‍പേ കണ്ണുകളില്‍ നിറയുന്നു പ്രണയം ഉറങ്ങുന്നതിനുമുന്‍പേ എല്ലാ സ്വപ്നങ്ങലുടയുന്നുവല്ലോ പ്രണയം  ഒരു തെറ്റാണെന്ന് ഞാന്‍ അറിയുന്നു. ആരെങ്കിലും  തടഞ്ഞിരുന്നുയെങ്കില്‍  തെറ്റിലേക്ക് വഴുതും മുന്‍പേ ..!! ഏകാന്തതെ നീ എപ്പോഴെങ്കിലും എന്നെ തിരയുമ്പോള്‍ ഈ ലോകത്തോടല്ല സ്വയം  ഒന്ന്  ചോദിച്ചുകോള്‍ക നിന്റെ അടുത്തുയെവിടയോ ഞാനും ഉണ്ട് എന്നോര്‍ക്കുക ഓര്‍മ്മകളോടല്ലങ്കിലും കുടെ തങ്ങിയ നിമിഷങ്ങളോടല്ലങ്കിലും ചോദിക്കു ...!! മനസ്സിനു എപ്പോഴും അതൊരു പഴക്കമായി മാറിയിരിക്കുന്നു നൊമ്പരമെറ്റാലും നിറകണ്ണുകളാലും പുഞ്ചിരിക്കാനുള്ള കരുത്തു നേരത്തെ ഉണ്ടെങ്കിലും ശ്രമിക്കാതിരിക്കില്ല പ്രണയമേ നിന്നെ  സ്വന്തമാക്കാന്‍ എന്നും ...!!! എഴുതട്ടെ കുറച്ചു വരികളിന്നു സമയത്തിന്‍ ആവിശ്യമല്ലോ ഉള്ളിന്റെ ഉള്ളില്‍ വേദന ഏറെ നിറഞ്ഞിരിക്കുന്നുയെങ്കിലും വീണുടയുന്നു കണ്ണുനീര്‍ എന്‍ കടലാസിലായി തോന്നുന്നു തുലികയില്‍ മഷിയെക്കാള്‍ കണ്ണുനീരോ കൂടുതല്‍....!!