തേടലുകള്‍

തേടലുകള്‍



എന്‍ അറിവിന്‍ പരിമിതികളെത്ര!


എന്നവയവങ്ങള്‍ പോലും കാണാന്‍ കഴിയുന്നില്ല

കാതുകളും പല്ലുകളും പിന്നെ


കഴുത്തിന്‍ പിന്നാമ്പുറങ്ങള്‍ പോലും


രസമേറ്റിയ ചില്ലിന്‍ സഹായമില്ലാതെ!


രസനകള്‍ക്കുമുണ്ട് ഏറെ കുറവുക,ളെങ്കിലും


തേടുന്നു ഈ ജീവിത രഹസ്യങ്ങളൊക്കെ


തേടാത്തോരു വഴികളെ തേടുന്നു മനം


ഞാനാര് ഞാനോരു പ്രതിഭാസമോ


ഞെട്ടറ്റു പോകുമാ മൗനമെന്ന പ്രഹേളികയോ  


ഇരുളടഞ്ഞൊരു മനസ്സിന്റെ


ഇടനാഴികളില്‍ തെളിയുമാ


പ്രകാശനാളമേ നീയെന്നില്‍ നിറക്കുക


പ്രത്യാശതന്‍ സ്ഫുരണങ്ങള്‍ നിത്യം!

Comments

keraladasanunni said…
എന്നെ തേടുന്ന ഞാന്‍. നല്ല വരികള്‍.
"ഞാനാര് ഞാനോരു പ്രതിഭാസമോ


ഞട്ടറ്റു പോകുമാ മൗമെന്ന പ്രഹേളികയോ"

അത്മാര്‍ത്ഥമായ് ഇങ്ങനെ ചിന്തിക്കുന്നവര്‍ എത്ര പേരുണ്ടാകും ..എല്ലാം ഞാന്‍ എന്ന ഭാവം ഒരു വലിയ പരിഹാസ്യം ആണെന്ന് വരികള്‍ പറയുന്നു......നന്നായ് സാര്‍ ഈചിന്തയും വരികളും .....
ajith said…
ഭയങ്കര ഫിലോസഫി ആണല്ലോ കവിയൂരിന്റെ ഇപ്പോളത്തെ കവിതകളില്‍
nannayittundu chinthakal... kooduthal ezhuthuka
ഇരുളടഞ്ഞൊരു മനസ്സിന്റെ

ഇടനാഴികളില്‍ തെളിയുമാ

പ്രകാശനാളമേ നീയെന്നില്‍ നിറക്കുക

പ്രത്യാശതന്‍ സ്ഫുരണങ്ങള്‍ നിത്യം!

നല്ല വരിക്കല്‍ ചേട്ടാ ആശംസകള്‍ പുണ്യവാളന്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “