അര്‍ച്ചന

അര്‍ച്ചന



മൂളുന്നു ഞാന്‍ എന്‍


നെഞ്ചിന്റെ താളത്തിനൊപ്പം


മുളം തണ്ടിന്റെ ചുറ്റുമാ


വണ്ടിന്റെ മൂളലുകള്‍ ക്കൊപ്പം


കളകാഞ്ചി പൊഴിക്കും


കുയിലിന്റെ പാട്ടും


വെള്ളി  കൊലുസ്സ് പോല്‍   തുള്ളി


ഒഴുകുമാ കാട്ടാറിന്റെ കിലുക്കത്തിനൊപ്പം

മലയിലെ തേവരുടെ മടിത്തട്ടില്‍

മന്ത്രാക്ഷരത്തോട് ഒപ്പം വീഴും


ചെമ്പരത്തി പൂവും


നൊമ്പര  മേറ്റു പാടും ഇടക്കയുടെ


നാദങ്ങളൊക്കെ അറിയാതെ


കണ്ണടച്ചു കൈ കുപ്പി നില്‍ക്കുമെന്‍


കണ്ണാകും മനക്കണ്ണില്‍ നിറയുമാ


മനോഹര രൂപമെപ്പോഴും


മായാതെ നിത്യം കാട്ടി തരണമേ


ദേഹത്ത് വമിക്കുമി ദൈവമേ


ദയാവായ്പ്പുകളാം സ്വരം

  കേള്‍ക്കും ഈശ്വരിയെ





Comments

keraladasanunni said…
മനക്കണ്ണില്‍ നിറയുമാ മനോഹര രൂപമെപ്പോഴും
മായാതെ നിത്യം കാട്ടി തരണമേ.

നല്ല പ്രാര്‍ത്ഥന.
Unknown said…
Nannayirkkunu sir
ഹ്യദയത്തില്‍ കുടികൊള്ളുമീ ദേവികടാക്ഷമിന്നു കൈവിരല്‍ തുമ്പിനാല്‍ നേദിച്ചൊരീ
`അര്‍ച്ചന` എത്രയോ കേമം
പ്രാര്‍ഥനാ ഗീതം നന്നായിട്ടുണ്ട് ,,,ഇനി ദേവന്‍ ഒന്ന് കനിഞ്ഞാല്‍ മതി ..:) നമുക്ക് നോക്കാം ല്യേ ..
ആശംസകള്‍ ...
Kalavallabhan said…
"മൂളുന്നു ഞാന്‍ എന്‍
നെഞ്ചിന്റെ താളത്തിനൊപ്പം"

ഒപ്പം http://www.Kalavallabhan.blogspot.com/2011/09/blog-post.html ഇവിടെ കൂടി വന്ന് വായിക്കുവാനും കേൾക്കുവാനും താത്പര്യപ്പെടുന്നു
വെള്ളി കൊലുസ്സ് പോല്‍ തുള്ളി
ഒഴുകുമാ കാട്ടാറിന്റെ കിലുക്കത്തിനൊപ്പം
മലയിലെ തേവരുടെ മടിത്തട്ടില്‍
മന്ത്രാക്ഷരത്തോട് ഒപ്പം വീഴും
ചെമ്പരത്തി പൂവും ......
ഇമ്പമേറിയ വരികള്‍...ജി ആര്‍ ജി.ആശംസകള്‍!
വെള്ളി കൊലുസ്സ് പോല്‍ തുള്ളി
ഒഴുകുമാ കാട്ടാറിന്റെ കിലുക്കത്തിനൊപ്പം
മലയിലെ തേവരുടെ മടിത്തട്ടില്‍
മന്ത്രാക്ഷരത്തോട് ഒപ്പം വീഴും
ചെമ്പരത്തി പൂവും....

നല്ല ഇമ്പമേറിയ വരികള്‍...ആശംസകള്‍ ജി ആര്‍ ജി
ajith said…
നന്നായി
സീത* said…
നല്ല വരികൾ...

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “