എന്നെ മറക്കല്ലേ

നെറ്റി പട്ടം കെട്ടിയോരുക്കിയ ഗജവീരനെ പോലെ

വെയിലും മഴയും കുന്നും കുഴിയും

നാടും നഗരവും കറക്കി നടത്തി

ഒന്ന് കൊടുത്താല്‍ കോടികളും

നാളെ നാളെയെന്നു പറഞ്ഞു ഏറെ

വാഞ്ചിത വര്‍ണ്ണങ്ങള്‍ പരത്തി

കാഞ്ചന സോപ്നങ്ങളോരുക്കി

ഒരുഗതിയും പരഗതിയുമില്ലാതെ

കിട്ടാ കടങ്ങളില്‍ കുരുക്കി ജീവനോടുക്കുന്നു

കൈയ്യും കാലും കണ്ണുമില്ലാത്തവര്‍ക്കൊരു അത്താണിയും 

നെഞ്ചിന്‍ ചുടു ഏറ്റുമയങ്ങുമെന്നിലെ

വിശ്വസ്ഥത നഷ്ടമായി കൊണ്ട്

പഴി പറഞ്ഞും പതംപറഞ്ഞു ശപിച്ചു

ഒരുനാള്‍ വലിച്ചെറിയുമ്പോള്‍

നീ മാത്രം എന്‍റെ കിടപ്പുകണ്ട്

കവിതകളാക്കുമ്പോള്‍ നിനക്കും

ഒരുനാള്‍ എന്നെ അവിശ്യമായി തോന്നുകില്‍

ഓര്‍ക്കുക ഈ പാവം ലോട്ടറി ടിക്കറ്റിനെ

Comments

Anees Hassan said…
എന്തും കവിതയ്ക്കു വിഷയമാകാമെന്നു നെരുദയുടെ കവിതകള്‍ വായിച്ചാല്‍ പിടികിട്ടും. കവിത അത്രമേല്‍ അയാളെ പ്രണയിക്കുന്നു.താങ്കള്‍ക്കും ആ ഭാഗ്യം നേരുന്നു .....ഓടോഗ്രാഫിനായി പ്രതീക്ഷിച്ചുകൊണ്ട് ......
Unknown said…
ഒരിക്കലും മറക്കില്ല.
കവിതയും, അതിലേറെ പ്രമേയവും, വളരെ നന്നായിട്ടുണ്ട്.

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “