കണ്ടു ഞാന്‍ നിന്നെ ...............

കണ്ടു ഞാന്‍ നിന്നെ ഞാന്‍ കണ്ടു


കുരമ്പേറ്റു പിടയുന്ന ക്രൗഞ്ച പക്ഷിയുടെ

വേദനയില്‍ ഞാന്‍ കണ്ടു

എഴുത്താണി തുമ്പിലുടെ പകര്‍ന്നു തന്ന

എഴുത്തച്ചന്‍ തന്‍ കിളിപാട്ടു കേട്ടു വളര്‍ന്നു

കിഞ്ചന വര്‍ത്തമാനങ്ങളുടെ

മാനങ്ങള്‍ തേടി തുള്ളലിലുടെ കണ്ടു

കണ്ണന്‍റെ ബാലലീലകള്‍ പകരുന്ന

കര്‍ണ്ണാപമാര്‍ന്ന ഗാഥകള്‍ ഞാന്‍ കേട്ടു

നയന സുന്ദര കാഴ്ച്ചക്കൊപ്പം താളം പിടിക്കുന്ന

നതോന്നത വൃത്തത്തിലാര്‍ന്ന വഞ്ചിപ്പാട്ടും ഞാന്‍ കേട്ടു

പൂത്തു നില്‍ക്കും ഭക്തിയുടെ നിറവില്‍

ജ്ഞാനത്തിന്‍ പാനം നടത്തുന്നതും കണ്ടു

ഇമ്പമായി പാടിയുറക്കിയ

ഇരയമ്മന്‍ തമ്പിയുടെ താരാട്ടു കേട്ടു

വീണ പൂവിന്‍റെ രോദനത്തിലും

വാസവദത്തയുടെ ദാഹിക്കുന്ന മിഴികളിലും കണ്ടു

പ്രപഞ്ച സത്യങ്ങള്‍ തേടി ഉള്ളു തുറന്ന്‍ അങ്ങു

പ്രേമ സംഗീതവും കേട്ടു

ബധിര വിലാപങ്ങളിലുടെ

വേദനയുടെ മറുപുറങ്ങളും കണ്ടു

കാവിലെ പാട്ടു കേട്ട് അങ്ങു അമ്പാടിയിലേക്കു

ഇടനെഞ്ചു പൊട്ടി പാടും പാട്ടുകളും കേട്ടു

മാമ്പഴത്തിലുടെ നെഞ്ചു കീറി നേരിന്‍റെ പാട്ടും ഞാന്‍ കേട്ടു

ചങ്കു തുളക്കും വാഴക്കുലയുടെ ഗീതികളും കേട്ടു

ഇന്ന് ഞാന്‍ നാളെ നീയെന്നു പ്രതിധ്വനിക്കുന്നതും

ഓല പീലിചൂടും വള്ളുവ നാടിന്‍റെ സൗന്ദര്യതീരങ്ങള്‍ തേടുന്ന

പീയുടെ പീയൂഷം പകരും ഗാനാ മൃതവും നുകര്‍ന്നു

മാറില്‍ നിന്നും ചോരി വായിലേക്ക് ഒഴുകുന്ന

മാതൃത്വം തിങ്ങിത്തുടിക്കുന്ന ബാലാമണിയമ്മതന്‍ കവിതകളും കേട്ടു

വയലേലകളിലുടെ വിപ്ലവം വിതക്കും

വയലാറിന്‍റെ ഗാനങ്ങളും കേട്ടു

ഭാസ്ക്കര കിരണങ്ങളാല്‍ തിളങ്ങും

ഭാരത പുഴയുടെ ഭാവ സംഗീതവും കേട്ടു

കുട്ടിത്തം കൈ മുതലാക്കിയ

കുഞ്ഞുണ്ണിക്കവിതകളും കേട്ടു

പടയണി മേളക്കൊഴുപ്പില്‍

കാട്ടാളനും കുറത്തിയും ഉറഞ്ഞു തുള്ളുന്നതും കണ്ടു

ഒഴുകിവരും പാട്ടിന്‍റെ പാലാഴി തീര്‍ക്കും

പ്രേമ ഗായകനാം ഓ എന്‍ വിയുടെ പാട്ടുകളും കേട്ടു

ചെമ്മരിയാട്ടിന്‍ തോല്‍ധരിച്ച ചെന്നായക്കളെ കാട്ടിത്തന്ന

ചെമ്മണ്‍ പാത താണ്ടും ചെമ്മന കവിതകളും കേട്ടു

ഗംഗതന്‍ വിരിമാറിലുടെ ഗാന്ധിയുടെ ഗന്ധത്തെ തേടി

ഭ്രാന്തന്‍റെ പാട്ടിലുടെ മധുരം വിതറുന്നതും കണ്ടു

മുത്തുചിപ്പികള്‍ തേടി നാം ലാളിക്കും

മലയാളത്തിന്‍ മാനം കാക്കാന്‍

സുഗന്ധ൦ പരത്തും സുഗത കുമാരിയുടെ കവിതകളുംകേട്ടു

അക്കങ്ങള്‍ക്കും അക്ഷരങ്ങള്‍ക്കുമപ്പുറം

ഇരുളാണ് സുഖ പ്രദമെന്നു അക്കിത്ത കവിതകളും കേട്ടു

ദേവ താരു പൂത്തുലയിച്ച പാട്ടിലുടെ

എന്നെ ഇതു എഴുതുവാന്‍ പ്രേരിപ്പിച്ചവരുടെ

വഴികളിലുടെ നീങ്ങുമ്പോള്‍

കണ്ടു ഞാന്‍ നിന്നെ ഞാന്‍ കണ്ടു

എന്‍റെ വിശ്വാസമായി ആശ്വാസമായി

ജീവിത ആനന്ദവും നീതന്നെയല്ലേ

നിന്നെ പിരിഞ്ഞ് എനിക്ക് ആവില്ല കഴിയുവാന്‍

നീയാണ് നീയാണ് എന്‍റെ വിരല്‍ തുമ്പിലെ കവിതേ

Comments

കവിതേ നീയെത്തുമ്പോള്‍ ഞാനുമില്ലതാവുന്നു...
ഇത്തിരി നീണ്ടു പോയി സര്‍..
ആശംസകള്‍
Anees Hassan said…
ഒരിത്തിരി നീളമുണ്ട് ....ഭംഗിയുള്ളത് നീണ്ടാലും കുഴപ്പമില്ല .....
......കവിതയ്ക്കു വേണ്ടിയുള്ള കാത്തിരുപ്പ് എങ്ങനെയുള്ള അനുഭവമാണ് ?

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “