Posts

Showing posts from July, 2009

എന്‍ ജീവനാണ്........................ കവിത ജീ.ആര്‍.കവിയൂര്‍

വിശക്കുമ്പോള് അല്പം ഗദ്യയരുപത്തിലും ദാഹിക്കുമ്പോള് പദ്യരുപത്തിലും ഉറങ്ങുമ്പോള്‍ സോപ്നത്തില്‍ മധുരം വിതറി കടന്നു പോയ ബാല്യകൌമര്യത്തിലും സുഖദുഖകത്തില്‍ പങ്കാളിയും വാര്‍ധക്യത്തിന്‍ ഉന്നു വടിയും വിശ്വാസവും ആശ്വാസം പകര്‍ന്നു നല്ക്കു മെന്‍ ജീവനാണു കവിത

എന്ത് ചെയണം ഇനി ഞാന്‍ ........... ജീ ആര്‍ കവിയൂര്‍

എന്ത് ചെയണം ഇനി ഞാന്‍ .........?!! ഒരു കുറ്റി ബീഡി തരു ഒരു കട്ടന്‍ ചായയും പരിപ്പു വടയും കൂടെ ഉണ്ടെങ്കില്‍ ഞാന്‍ ഒരു ദേശാഭിമാനിയായി സഖാവായി മാറി പഴമയിലേക്കു മടങ്ങമയിരുന്നു കറ പുരണ്ട ചിരിയുമായി കദറമിട്ടു കക്ഷത്തിലെ ഡയറി നോക്കി ഡേറ്റ് ഒന്ന് കുറികട്ടെ കോഴിക്കാലും കുപ്പിയുമുണ്ടെങ്കില്‍ ഞാന്‍ ഒരു അഹിംസവാദിയായി മാറാമായിരുന്നു വെളുത്ത ചിരിയും കറുത്ത മനസ്സുമായി കുറി ഒന്ന് തൊട്ടു കാവിയുമുടുത്തു ഭാരതീയനായിമാറാമായിരുന്നു ഇടഞ്ഞു നില്‍ക്കും ഇടയ ലേഖനമിറക്കി വിമോചനസമരം നടത്തിവീണ്ടും പിളരുകയുംവളരുകയും ചെയ്യാം പിന്നെ ഹലാക്കു കാട്ടിയങ്ങ് ഹാല് ഇളക്കി ഏണിയും തോണിയുംവടക്ക് ഉദിച്ചു കൊള്ളട്ടെ നമ്മളും ഈ നാടിനെ സേവിച്ച്‌ അങ്ങു കുട്ടി ചോറാക്കാമായിരുന്നു പാവം ഈ ഞാന്‍ ഇനി എന്തായി മാറണം?