ഓർമ്മകളുടെ സംഗമം(SCS 1980–81)

ഓർമ്മകളുടെ സംഗമം
(SCS 1980–81)
പ്രാർത്ഥനയോടെ ഓർത്തു പിരിഞ്ഞുപോയ കൂട്ടുകാരെ,
നാലര പതിറ്റാണ്ടിൻ ഓർമ്മകൾ മനസ്സിൽ പേറി.
പഴയൊരു പള്ളിക്കൂടക്കാഴ്ചകൾ ഉള്ളിൽ,
മിഴികളിൽ തെളിയുന്ന കൗതുകസൗഹൃദം.

പാഠപുസ്തകത്താളിൽ ഒളിഞ്ഞൊരു മോഹം,
ഗുരുനാഥന്മാരുടെ സ്നേഹത്തിൻ തണൽ.
പുഞ്ചിരി വിടർന്നൊരു മുറ്റവും വഴികളും,
കാലം പിന്നിട്ട ബാല്യത്തിൻ ഓർമ്മകളും.

മാറ്റങ്ങൾ വന്നെങ്കിലും തെളിയുന്നു,
ഉയരങ്ങളിൽ നിന്നീ നഗരക്കാഴ്ചകൾ.
പുഷ്പഗിരിയും സായിപ്പിന്റെയാശുപത്രിയും,
അരികിലായ് കെ.എസ്.ആർ.ടി.സി, റെവന്യൂ ടവറും,
പഴയ വിദ്യാലയ ഗോപുരമന്ദിരവും.

ഇന്നീ കൂടിച്ചേരലിൽ വീണ്ടും ചെറുപ്പം,
ഓർമ്മകൾ പങ്കിടുമ്പോൾ നരയാർന്ന വസന്തം.
സ്നേഹത്തിൻ നൂലിഴയിൽ എന്നും തുടരാം,
വരും വർഷങ്ങളിൽ ആരൊക്കെയുണ്ടാകുമെന്നറിയില്ലെങ്കിലും,
നന്ദിയോടെ ഈ ദിനം നെഞ്ചിൽ കുറിക്കാം.

ജീ ആർ കവിയൂർ
28-11-2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

വാവേ വാവാച്ചി

മഞ്ഞിൻ ചുംബനം( ഗാനം)

കഴിഞ്ഞുപോയ കാലം