ജീവിതം ഇങ്ങനെ

ജീവിതം ഇങ്ങനെ
[ചരണം 1]

ജീവിതം നമ്മൾ ജീവിച്ചു തീർക്കും വേദനകൾ ചിരിയാൽ മറച്ചു വയ്ക്കും സ്വന്തക്കാർ തന്ന മുറിവുകളെല്ലാം കണ്ണുനീരാൽ നമ്മൾ തുന്നിച്ചേർക്കും

[ചരണം 2]

മനസ്സിലെ മോഹങ്ങൾ മാഞ്ഞുപോയാലും മറക്കുവാൻ കഴിയാതെ ഓർമ്മകളാലും പുഞ്ചിരി ചുണ്ടിൽ വിരിഞ്ഞുനിന്നാലും ഉള്ളിലെ നോവുകൾ ആരറിയുന്നു

[ചരണം 3]

കൂടെ നടന്നവർ വഴിമാറിപ്പോയി കൂട്ടിനായ് വന്നവർ അകന്നുപോയി കണ്ണിലെ സ്വപ്നങ്ങൾ തകർന്നുപോയി കാലത്തിന്റെ മുന്നിൽ തനിച്ചായിപ്പോയി

[ചരണം 4]

നാളെയിൽ നല്ലൊരു പുലരി വരുമോ നൊമ്പരമെല്ലാം അകന്നുപോകുമോ നെഞ്ചിലെ ഭാരങ്ങൾ കുറഞ്ഞിടുമോ നമ്മുടെ ജീവിതം ചിരിച്ചു തീരുമോ

ജീ ആർ കവിയൂർ 
21 11 2026
(തിരുവല്ല , കവിയൂർ)

Comments

Popular posts from this blog

വാവേ വാവാച്ചി

മഞ്ഞിൻ ചുംബനം( ഗാനം)

കഴിഞ്ഞുപോയ കാലം