നീയരികിൽ വേണം
നീയരികിൽ വേണം
പല്ലവി
പൊന്നും പണവും ഒന്നും വേണ്ടേ,
പൂവിൻ നിറവും ഒന്നും വേണ്ടേ,
എന്നെ ഞാനായ് അറിയാൻ എന്നും,
ഒരു ചെറിയ ഇടം ഹൃദയത്തിൽ മതി.
അനുപല്ലവി
നിനക്കു വേണ്ടതെന്തെന്നറിയില്ല,
നിന്റെ ഇഷ്ടമെന്തെന്നും അറിയില്ല,
എൻ ഓരോ നിമിഷവും നീയുണ്ടെങ്കിൽ,
ഈ ജന്മം മുഴുവനും പൂർണമല്ലേ!
ആവർത്തന പല്ലവി
ഓരോ നിമിഷവും നീയുണ്ടെങ്കിൽ മതി,
ഒരു ചെറിയ ഇടം ഹൃദയത്തിൽ തന്നാൽ മതി.
ചരണം – 1
പൂമരം പൂക്കും വഴികൾ വേണ്ടാ,
പൂനിലാവിൻ പകൽക്കിനാവും വേണ്ടാ,
കൈകോർത്തു നീയൊന്നു നടന്നാൽ മതി,
കണ്ണിൽ സ്നേഹം നിറഞ്ഞാൽ മതി.
ആവർത്തന പല്ലവി
ഓരോ നിമിഷവും നീയുണ്ടെങ്കിൽ മതി,
ഒരു ചെറിയ ഇടം ഹൃദയത്തിൽ തന്നാൽ മതി.
ചരണം – 2
ആരവമില്ലാത്ത സന്ധ്യ വേണം,
ആരുമറിയാത്ത സ്വപ്നം വേണം,
മൗനത്തിലും നീയെന്നെ അറിയണം,
മനസ്സിനുള്ളിൽ നീയെന്നും വേണം.
അവസാന ആവർത്തന പല്ലവി
ഓരോ നിമിഷവും നീയുണ്ടെങ്കിൽ മതി,
ഒരു ചെറിയ ഇടം ഹൃദയത്തിൽ തന്നാൽ മതി...
ജീ ആർ കവിയൂർ
17 11 2026
(തിരുവല്ല, കവിയൂർ)
Comments