ഓർമ്മയിൽ തിളങ്ങും പൂമുത്തേ( ലളിത ഗാനം)

ഓർമ്മയിൽ തിളങ്ങും പൂമുത്തേ
( ലളിത ഗാനം)

ആ... ആ... ആ... ആ... ആ...
ആ... ആ... ആ... ആ... ആ...

[പല്ലവി]

ഓർമ്മയിൽ തിളങ്ങും പൂമുത്തേ
ഓമനമലയാള നാടേ...

[അനുപല്ലവി]

മലയും പുഴയും താഴ്വാരങ്ങളും താണ്ടി
കടലിൽ ലയിക്കും സുന്ദര ഭൂവിൽ
അൻപത്താറക്ഷരപ്പൂക്കളാൽ
അമ്പോടെ പാടിയ കവിത്രയങ്ങളും

[പല്ലവി]

ഓർമ്മയിൽ തിളങ്ങും പൂമുത്തേ
ഓമനമലയാള നാടേ...

[ചരണം 1]

കലകളിൽ കഥകളി തെയ്യം തിറകളും
കമനീയമായി കലാവിരുന്നൊരുക്കും
കവികൾ ഇന്നും വാഴ്ത്തുന്ന
കാമിനിയാം കരളേ മലയാളമേ

[പല്ലവി]

ഓർമ്മയിൽ തിളങ്ങും പൂമുത്തേ
ഓമനമലയാള നാടേ...

[ചരണം 2]

നെൽപ്പാടങ്ങൾ കതിരണിഞ്ഞാടും
ഓണപ്പൂക്കൾ മുറ്റത്തു വിരിയും
തുമ്പികൾ മൂളും മധുരമാം ഗാനം
തെന്നലിലൊഴുകും പൂമണിനാദം

[പല്ലവി]

ഓർമ്മയിൽ തിളങ്ങും പൂമുത്തേ
ഓമനമലയാള നാടേ...

[ചരണം 3]

അകലെയിരുന്നും നാടിനെ ഓർക്കും
അരുമ കുടുംബസ്മരണയിൽ നീറും
മണ്ണിന്റെ മണമുള്ളൊരോർമകളുമായി
മലയാളനാടേ, ഓർമ്മയിൽ തിളങ്ങും പൂമുത്തേ!

[അവസാന പല്ലവി]

ഓർമ്മയിൽ തിളങ്ങും പൂമുത്തേ
ഓമനമലയാള നാടേ...

ആ... ആ... ആ... ആ... ആ...
ആ... ആ... ആ... ആ... ആ...


ജീ ആർ കവിയൂർ 
25 11 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

വാവേ വാവാച്ചി

മഞ്ഞിൻ ചുംബനം( ഗാനം)

കഴിഞ്ഞുപോയ കാലം