ഹരിഹരസുതൻ ശരണം
ഹരിഹരസുതൻ ശരണം
[പല്ലവി]
ഹരിവരാസനം മാറ്റൊലികൊള്ളും
ഹരിഹരപുത്രൻ വാഴും പുണ്യമലയേ...
ഹനിക്കണേ നീ ജന്മപാപങ്ങളൊക്കെയും
ഹരിഹരസുതനെ ശരണം ശരണം...
[ചരണം 1]
മകരജ്യോതിയായ് മിഴികളിൽ തെളിയും
മണികണ്ഠനേ നീ കലിയുഗവരദാ...
മലകളും കാടുകളും താണ്ടിയെത്തും
മനമുരുകും ഭക്തർക്കെന്നും തുണയേകിടണേ...
[ആവർത്തന പല്ലവി]
പടിമുകളിൽ വാഴും ഭഗവാനേ
പാപപരിഹാരകനേ സ്വാമി അയ്യപ്പാ...
[ചരണം 2]
പരമപവിത്രമാം പതിനെട്ടാം പടി
പടിയേറുന്ന സ്വാമിഭക്തർ...
ഇരുമുടിക്കെട്ടുമായ് സന്നിധിയിലെത്തും
ഇനിയുള്ള ജന്മവും നിനക്കായ് നൽകാം...
[ആവർത്തന പല്ലവി]
പടിമുകളിൽ വാഴും ഭഗവാനേ
പാപപരിഹാരകനേ സ്വാമി അയ്യപ്പാ...
[ചരണം 3]
കലിയുഗദോഷങ്ങൾ അകറ്റിടും ദേവാ
കരുണാമയനേ കൈവിടരുതേ...
അഭയമായ് എന്നും അരികിലുണ്ടാകണേ
അയ്യപ്പസ്വാമിയേ ശരണം ശരണം...
[ആവർത്തന പല്ലവി – അവസാനമായി]
പടിമുകളിൽ വാഴും ഭഗവാനേ
പാപപരിഹാരകനേ സ്വാമി അയ്യപ്പാ...
സ്വാമിയേ ശരണം അയ്യപ്പാ...
സ്വാമിയേ ശരണം അയ്യപ്പാ...
ജീ ആർ കവിയൂർ
14 11 2026
( തിരുവല്ല, കവിയൂർ)
Comments