മനസ്സിൽ നിന്നു മായ്ക്കാനായില്ല
മനസ്സിൽ നിന്നു മായ്ക്കാനായില്ല
[പല്ലവി]
മോഹങ്ങൾ ഉള്ളിൽ വളർത്താനായില്ല,
കാലത്തിനൊത്തെന്നെ മാറ്റാനായില്ല,
മനസ്സിൽ എനിക്കിടമില്ലാത്തൊരാളെ,
മനസ്സിൽ നിന്നൊരുനാളും മായ്ക്കാനായില്ല...
[ചരണം 1]
മിഴികളിൽ പൂത്തൊരു സ്വപ്നമായിരുന്നു,
മറന്നുവെന്നോതുവാൻ കഴിയാത്തിരുന്നു,
അകലുവാൻ നോക്കിയ വഴികളിലൊക്കെയും,
അറിയാതെ നിൻ നിഴൽ കൂടെയിരുന്നു...
[ആവർത്തന പല്ലവി]
മറക്കുവാനായില്ല നിന്നെ ഒരുനാളും,
മായാത്ത നോവായി നീ മാറിയല്ലോ...
[ചരണം 2]
പറയാതെ പോയൊരു വാക്കായിരുന്നൂ,
പിരിയാതെ നിന്നൊരു നോവായിരുന്നൂ,
വിധിയുടെ കൈകളിൽ തകർന്നുപോയിട്ടും,
വിടുവാനാകാത്തൊരു ബന്ധമായിരുന്നൂ...
[ആവർത്തന പല്ലവി]
മറക്കുവാനായില്ല നിന്നെ ഒരുനാളും,
മായാത്ത നോവായി നീ മാറിയല്ലോ...
[ചരണം 3]
നിലാവിന്റെ നൊമ്പരം നെഞ്ചിലൊളിപ്പിച്ച്,
നിശബ്ദ രാത്രിയിൽ കണ്ണുനനച്ച്,
തിരികെ വരില്ലെന്നറിഞ്ഞിട്ടുപോലും,
തിരഞ്ഞു നിന്നെ കാലം മുഴുവൻ...
[ആവർത്തന പല്ലവി – അവസാനമായി]
മറക്കുവാനായില്ല നിന്നെ ഒരുനാളും,
മായാത്ത നോവായി നീ മാറിയല്ലോ...
ജീ ആർ കവിയൂർ
14 11 2026
( തിരുവല്ല, കവിയൂർ)
Comments