പ്രണയമെന്നൊരു രോഗം
പ്രണയമെന്നൊരു രോഗം
പ്രണയത്തിൻ ചികിത്സകരെല്ലാം സങ്കടത്തിലാണ്,
ഈ രോഗത്തിനിന്ന് മറുമരുന്നില്ല ലോകത്തിൽ,
ഹൃദയത്തിൽ പടർന്നൊരു മധുരനോവുമായ്,
മറവിയുടെ തീരവും തേടുന്നു ...
മിഴികളിൽ മൗനമായ് വന്നണയൂ വേഗം,
മനസ്സിന്റെ താളത്തിൽ രാഗമായ് മിടിപ്പൂ,
അറിയാതെ അലിഞ്ഞുപോയി,
അകലുവാൻ നോക്കുമ്പോൾ തളർന്നുപോയി...
നിലാവിൻ വഴികളിൽ നിനവുകൾ പൂത്തു,
നിശയുടെ നെഞ്ചിൽ സ്വപ്നങ്ങൾ വിടർന്നു,
കാറ്റിന്റെ കൈകളിൽ സന്ദേശമേകി,
കാണാത്ത തീരത്ത് കാത്തിരുന്നു...
വിധിയുടെ വഴിയിൽ പിരിഞ്ഞുപോയവർ,
വിരഹത്തിൻ തീയിൽ വെന്തുപോയി,
കാലങ്ങൾ മാറിയാലും പ്രണയം മായില്ല,
കണ്ണീരിൽ എഴുതിയ കഥയും തീരില്ല...
ജീ ആർ കവിയൂർ
13 11 2026
( തിരുവല്ല, കവിയൂർ)
Comments