മുഖംമൂടികളുടെ നഗരം

മുഖംമൂടികളുടെ നഗരം

പുഞ്ചിരി പൂക്കുന്ന തെരുവുകളിൽ കപടത
പൂമാല ചാർത്തി വിലസുന്നു;
സ്നേഹത്തിൻ പേരിൽ സ്വാർത്ഥതയുടെ
സാമ്രാജ്യമെങ്ങും വളരുന്നു.

നീതിയുടെ വേഷമണിഞ്ഞവർ പോലും
നീതിയെ നിശ്ശബ്ദം കൊല്ലുന്നു;
കരുണയുടെ വാക്കുകൾ ചൊരിയുന്ന ചുണ്ടിൽ
കൂരമ്പിൻ മുനകൾ ഒളിക്കുന്നു.

പദവിയുടെ പൊൻകിരീടം ചൂടുമ്പോൾ
അഹന്തയുടെ ചിറകുകൾ വിടരുന്നു;
പണത്തിൻ ത്രാസിൽ ബന്ധങ്ങൾ തൂങ്ങുമ്പോൾ
ആത്മബന്ധങ്ങൾ അകലുന്നു.

കണ്ണാടിയിൽ മുഖമൊന്നു നോക്കിയപ്പോൾ
അന്യനെക്കാൾ ഞാനേറെ ഭയന്നു;
മറ്റുള്ളവർക്കായി വിധിയെഴുതിയ കൈകൾ
സ്വന്തം മുഖം മറച്ചുവെച്ചിരുന്നു!

ജീ ആർ കവിയൂർ 
28 11 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

വാവേ വാവാച്ചി

മഞ്ഞിൻ ചുംബനം( ഗാനം)

കഴിഞ്ഞുപോയ കാലം