ആണ്ടവനെ പളനി ആണ്ടവനെ

ആണ്ടവനെ പളനി ആണ്ടവനെ 
ആണ്ടവനേ പഴനി ആണ്ടവനേ
ആണ്ടാണ്ടു നിന്നെ തൊഴാനായ്
ആശ്രിതവത്സലാ അനുഗ്രഹിക്കണേ
ആയുസ്സിൻ നാളുകൾ കാത്തരുളണേ

ആണ്ടവനേ പഴനി ആണ്ടവനേ
ആശ്രിതവത്സലാ അനുഗ്രഹിക്കണേ

ആറുമുഖനേ അരുളേകണേ
ആപത്തുകളെല്ലാം അകറ്റിടണേ
ആഗ്രഹങ്ങളെല്ലാം പൂവണിയണേ
ആനന്ദജീവിതം നൽകിയിടണേ

ആണ്ടവനേ പഴനി ആണ്ടവനേ
ആശ്രിതവത്സലാ അനുഗ്രഹിക്കണേ

ആറുപടൈ വീടുകൾ വാഴുന്നവനേ
ആയിരം ഭക്തർ തൊഴുന്നവനേ
ആരാധനയോടെ വന്നിടുന്നേൻ
ആത്മാവിൽ നീ കുടികൊള്ളണേ

ആണ്ടവനേ പഴനി ആണ്ടവനേ
ആശ്രിതവത്സലാ അനുഗ്രഹിക്കണേ

ആരിലും കരുണ ചൊരിയുന്നവനേ
ആപത്തിൽ തുണയായ് നിൽക്കുന്നവനേ
ആശകൾ നിന്നിൽ അർപ്പിക്കുന്നേൻ
ആയിരം ജന്മവും കാത്തിടണേ

ആണ്ടവനേ പഴനി ആണ്ടവനേ
ആശ്രിതവത്സലാ അനുഗ്രഹിക്കണേ

ആകാശദീപമായ് തെളിയുന്നവനേ
ആയിരം നാമത്തിൽ വാഴുന്നവനേ
ആരാധകർക്കെന്നും അഭയമേകണേ
ആതുരഹൃദയത്തിൽ കൃപ ചൊരിയണേ

ആണ്ടവനേ പഴനി ആണ്ടവനേ
ആശ്രിതവത്സലാ അനുഗ്രഹിക്കണേ

ആടിയുലയുന്ന കാവടിയുമായ്
ആനന്ദനൃത്തത്തിൽ ഭക്തരുമായ്
ആറുമുഖാ നിൻ തിരുനടയിൽ
ആയിരം വട്ടം ശരണം വിളിക്കാം

ആണ്ടവനേ പഴനി ആണ്ടവനേ
ആശ്രിതവത്സലാ അനുഗ്രഹിക്കണേ

ജീ ആർ കവിയൂർ
15 11 2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

വാവേ വാവാച്ചി

മഞ്ഞിൻ ചുംബനം( ഗാനം)

കഴിഞ്ഞുപോയ കാലം