മൗനമായി പൂത്ത പ്രണയം

മൗനമായി പൂത്ത പ്രണയം
നെഞ്ചിലെ നൊമ്പരം ആരറിയുന്നു നിലാവിൻ നിശ്വാസം തേങ്ങിയൊഴുകുന്നു വിരഹത്തിൻ രാവുകൾ നീണ്ടുപോകുന്നു വിങ്ങുന്ന മനസ്സിൽ മോഹം നിറയുന്നു

മൗനത്തിൽ പൂക്കുന്ന പ്രണയമേ
മറയാതെ നെഞ്ചിൽ നിറയണേ

അരികിൽ അണയുവാൻ കൊതിയേറുന്നു അറിയാത്ത വേദന ഉള്ളിൽ നിറയുന്നു മിഴികളിൽ മൗനമായ് രാഗം വിരിയുന്നു മധുരമാം ഓർമ്മകൾ താളം പിടിക്കുന്നു

മൗനത്തിൽ പൂക്കുന്ന പ്രണയമേ
മറയാതെ നെഞ്ചിൽ നിറയണേ

പുലരിയിൽ പൂവുകൾ വാടിയുണരുന്നു പനിനീർത്തുള്ളികൾ കണ്ണീരാകുന്നു കാറ്റിന്റെ കൈകളിൽ ഗന്ധം നിറയുന്നു കാണാത്ത സ്വപ്നങ്ങൾ ദൂരേ മറയുന്നു

മൗനത്തിൽ പൂക്കുന്ന പ്രണയമേ
മറയാതെ നെഞ്ചിൽ നിറയണേ

പറയാത്ത വാക്കുകൾ നെഞ്ചിൽ തുടിക്കുന്നു പിരിയാത്ത മോഹങ്ങൾ ഉള്ളിൽ വളരുന്നു അറിയാത്ത ദുഃഖങ്ങൾ പാട്ടായ് ഒഴുകുന്നു അവസാനമില്ലാത്ത കാത്തിരിപ്പാകുന്നു

മൗനത്തിൽ പൂക്കുന്ന പ്രണയമേ
മറയാതെ നെഞ്ചിൽ നിറയണേ

വിരിയാത്ത പൂവിൻ ഇതൾതുമ്പുപോലെ
വിതുമ്പുന്ന മോഹം കനൽ നീറിടുന്നു
അകലങ്ങളോളം അലയുന്ന കാറ്റിൽ
അറിയാത്തൊരു ഗാനം തളിർക്കുന്നു

മൗനത്തിൽ പൂക്കുന്ന പ്രണയമേ
മറയാതെ നെഞ്ചിൽ നിറയണേ

ജീ ആർ കവിയൂർ 
26 11 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

വാവേ വാവാച്ചി

മഞ്ഞിൻ ചുംബനം( ഗാനം)

കഴിഞ്ഞുപോയ കാലം