നീ ഒരു സ്വപ്‌നമായ് [ പ്രണയ ഗാനം ]

നീ ഒരു സ്വപ്‌നമായ് 
[ പ്രണയ ഗാനം ]
[പല്ലവി]

നീയല്ലേ ഇന്നലെ എൻ സ്വപ്നമായത്,
നീയല്ലേ ഇന്നുമെൻ സ്വന്തമായത്,
ഞാനൊരു തീരാത്ത കടങ്കഥയെങ്കിൽ,
നീയെൻ ചോദ്യത്തിൻ ഉത്തരമേ!

[ ആവർത്തന പല്ലവി ]

നീയല്ലേ ഇന്നലെ എൻ സ്വപ്നമായത്,
നീയല്ലേ ഇന്നുമെൻ സ്വന്തമായത്,

[ചരണം 1]

എൻ കണ്ണുനീർ വെറും ജലമായ്,
നിനക്കെന്നും തോന്നിയതെന്തേ?
നിൻ കണ്ണുനീർ ഗംഗാജലമായ്,
എൻ മനസ്സിൽ നിറഞ്ഞതെന്തേ?

[ ആവർത്തന പല്ലവി ]

നീയല്ലേ ഇന്നലെ എൻ സ്വപ്നമായത്,
നീയല്ലേ ഇന്നുമെൻ സ്വന്തമായത്,


[ചരണം 2]

ഇന്നലെയും നിന്നെ ഞാനറിഞ്ഞു,
ഇന്നുമെൻ ഹൃദയത്തിൽ നിറഞ്ഞു,
കാലങ്ങൾ മാറിയാലും പ്രിയനേ,
കാതോർത്തു നിന്നെ കാത്തു!

[ ആവർത്തന പല്ലവി ]

നീയല്ലേ ഇന്നലെ എൻ സ്വപ്നമായത്,
നീയല്ലേ ഇന്നുമെൻ സ്വന്തമായത്,


[ചരണം 3]

എൻ മൗനം നീ വായിച്ചില്ലേ,
എൻ നോവുകൾ നീ അറിഞ്ഞില്ലേ,
നിൻ കണ്ണിലെ ഒരു നീർത്തുള്ളി,
എൻ പ്രാർത്ഥനയായ് മാറിയില്ലേ!

[ ആവർത്തന പല്ലവി ]

നീയല്ലേ ഇന്നലെ എൻ സ്വപ്നമായത്,
നീയല്ലേ ഇന്നുമെൻ സ്വന്തമായത്,

ജീ ആർ കവിയൂർ 
17 11 2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

വാവേ വാവാച്ചി

മഞ്ഞിൻ ചുംബനം( ഗാനം)

കഴിഞ്ഞുപോയ കാലം