പുൽക്കൂട്ടിൽ പിറന്നവനെ(ക്രൈസ്തവ ഭക്തിഗാനം)
പുൽക്കൂട്ടിൽ പിറന്നവനെ
(ക്രൈസ്തവ ഭക്തിഗാനം)
[പല്ലവി]
പുൽക്കൂട്ടിൽ പിറന്നവനെ
പാവനസ്നേഹം പകർന്നവനെ
പാദാരവിന്ദം വണങ്ങുന്നേൻ
പിതാവിൻ പ്രിയപുത്രനേ
പരിശുദ്ധാത്മാവിൻ നിറവേ
[ചരണം 1]
പീലാത്തോസിന്റെ കോടതിയിൽ
പരിഹാസമേറ്റു നിന്നവനെ
പടയാളികൾ മുൾക്കിരീടമണിയിച്ചപ്പോൾ
പ്രതികാരമില്ലാതെ ക്ഷമിച്ചവനെ
പ്രാണത്യാഗത്താൽ വീണ്ടെടുത്തവനെ
[ചരണം 2]
പുൽത്തകിടികൾ താണ്ടിയവനെ
പാവങ്ങൾക്കന്നം നൽകിയവനെ
പക്ഷികൾക്കുപോലും തണലായവനെ
പ്രകൃതിയോടു സംസാരിച്ചവനെ
പ്രവാചകവചനങ്ങൾ നിറവേറ്റിയവനെ
[ചരണം 3]
പീഡനത്തിൻ കുരിശുമേന്തി
പാറക്കല്ലിൻ വഴിയിലൂടെ
പ്രയാസങ്ങൾ സഹിച്ചുകൊണ്ട്
പ്രാർത്ഥനയാൽ അനുഗ്രഹിച്ചവനെ
പ്രതീക്ഷയുടെ ദീപം തെളിച്ചവനെ
[ചരണം 4]
പുലരിയിൽ കല്ലറ തുറന്നപ്പോൾ
പ്രപഞ്ചമാകെ വിസ്മയിച്ചപ്പോൾ
പുനരുത്ഥാന മഹിമയേകി
പരമപിതാവിൻ സന്നിധിയിലെത്തി
പരമാനന്ദം പകരണമേ
ജീ ആർ കവിയൂർ
25 11 2026
( തിരുവല്ല, കവിയൂർ)
Comments