ഉള്ളിലെ ആനന്ദം
ഉള്ളിലെ ആനന്ദം
സന്തോഷം തേടി മനമലയുന്നു
സൗഭാഗ്യ വീഥിയിൽ കാൽ പതിക്കുന്നു
നേരങ്ങൾ മാറി നിറങ്ങൾ മായുമ്പോൾ
നിലനിൽപ്പിൻ സുഖം അകലെ മറയുന്നു
പുകഴ്ചകൾ കേട്ടു പുളകം കൊള്ളും
പൊൻനേട്ടം കണ്ടു മനം തുടിക്കും
ഭാഗ്യം തുണച്ചാൽ ചിരികൾ വിരിയും
പാതി വഴിയിൽ മധുരം കുറയും
മറ്റുള്ളവരുടെ വീഴ്ചയിൽ ചിരിക്കല്ലേ
മുറിവുകൾ നൽകി മനം നിറയ്ക്കല്ലേ
മധുരമാം രുചിയിൽ മയങ്ങിടുമ്പോൾ
മറന്നുപോകരുതേ ജീവിത സാരം
പുറമേ തേടിയ സുഖങ്ങൾ മായും
പുലരിയിൽ മഞ്ഞുതുള്ളികൾ പോലെ
ഉള്ളിൽ തെളിയുന്ന അറിവിൻ നാളം
ഉയരങ്ങളിലേക്ക് വഴികാട്ടിടും
സ്നേഹത്തിൻ പൂക്കൾ മനസ്സിൽ വിരിയട്ടെ
കരുണതൻ നീരുറവ ഉള്ളിൽ നിറയട്ടെ
അഹന്തയകന്നൊരു യാത്ര തുടരട്ടെ
ആത്മസുഖത്തിൻ വെളിച്ചം പകരട്ടെ
ജീ ആർ കവിയൂർ
28 11 2026
( തിരുവല്ല, കവിയൂർ)
Comments