പ്രണയത്തെ ചിലർ പ്രഹേളികയാക്കി

പ്രണയത്തെ ചിലർ പ്രഹേളികയാക്കി
[പല്ലവി]

പ്രണയത്തെ ചിലർ പ്രഹേളികയാക്കി
ഹൃദയത്തെ വെറും കളിപ്പാട്ടമാക്കി

[ചരണം 1]

മനസ്സിൽ വിരിഞ്ഞൊരു പൂവായിരുന്നു
മൗനമായ് നീയതിൽ തേൻ നിറച്ചു
മധുരമാം വാക്കുകൾ മഴയായ് പെയ്തു
മറവിയുടെ തീയിൽ എല്ലാം എരിഞ്ഞു

[ആവർത്തന പല്ലവി]

പ്രണയത്തെ ചിലർ പ്രഹേളികയാക്കി
ഹൃദയത്തെ വെറും കളിപ്പാട്ടമാക്കി

[ചരണം 2]

കണ്ണുനീർ ചാലുകൾ വഴിയായ് മാറി
കാണാത്ത സ്വപ്നങ്ങൾ തകർന്നുപോയി
കരളിലെ മോഹങ്ങൾ ചിതറിയപ്പോൾ
കാലവും എന്നെ കൈവിട്ടുപോയി

[ആവർത്തന പല്ലവി]

പ്രണയത്തെ ചിലർ പ്രഹേളികയാക്കി
ഹൃദയത്തെ വെറും കളിപ്പാട്ടമാക്കി

[ചരണം 3]

ഒരുനാൾ നീ തന്ന വാഗ്ദാനങ്ങൾ
ഓർമ്മയിൽ ഇന്നും മുറിവുകളായി
ഒന്നും പറയാതെ അകന്നുപോയി
ഒറ്റയ്ക്കായ് ഞാനിവിടെ തളർന്നുപോയി

[ആവർത്തന പല്ലവി]

പ്രണയത്തെ ചിലർ പ്രഹേളികയാക്കി
ഹൃദയത്തെ വെറും കളിപ്പാട്ടമാക്കി

[ചരണം 4]

ഇനിയൊരു ജന്മം ലഭിച്ചുവെങ്കിൽ
ഇതുപോലൊരു സ്നേഹം തേടില്ല ഞാൻ
ഇടറുന്ന ഹൃദയം ചേർത്തുപിടിച്ച്
ഇനിയുള്ള കാലം ജീവിക്കും ഞാൻ

[അവസാന പല്ലവി]

പ്രണയത്തെ ചിലർ പ്രഹേളികയാക്കി
ഹൃദയത്തെ വെറും കളിപ്പാട്ടമാക്കി


ജീ ആർ കവിയൂർ
14 11 2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

വാവേ വാവാച്ചി

മഞ്ഞിൻ ചുംബനം( ഗാനം)

കഴിഞ്ഞുപോയ കാലം