🌹 അനുരാഗ ഗാനം

🌹 അനുരാഗ ഗാനം
[പല്ലവി]

ഇരു ഹൃദയങ്ങൾ മധുരനോവ് പാടട്ടെ
രണ്ടു മിഴികളിൽ സ്വപ്നം വിരിയട്ടെ, മനസ്സിലെ മോഹങ്ങൾ മായാതെ നിൽക്കട്ടെ, 
രാവിലെല്ലാം നിന്നോർമ്മ പൂക്കട്ടെ.

[ ആവർത്തന പല്ലവി]
ഇരു ഹൃദയങ്ങൾ മധുരനോവ് പാടട്ടെ
രണ്ടു മിഴികളിൽ സ്വപ്നം വിരിയട്ടെ,

[ചരണം 1]

നിലാവിൻ വെളിച്ചത്തിൽ നീയൊരു സുഗന്ധമായ്,
നിശയുടെ യാമത്തിൽ മൃദു സ്പർശമായ്
മൗനത്തിൻ ഭാഷയിൽ പ്രണയം നിറച്ച്, മനസ്സിന്റെ താളത്തിൽ നീയെന്നും വാഴൂ.

[ ആവർത്തന പല്ലവി]

ഇരു ഹൃദയങ്ങൾ മധുരനോവ് പാടട്ടെ
രണ്ടു മിഴികളിൽ സ്വപ്നം വിരിയട്ടെ,

[ചരണം 2]

കാറ്റിന്റെ കൈകളിൽ സന്ദേശമേകി, കാണാത്ത തീരത്ത് സ്വപ്നങ്ങൾ തീർത്ത്, കണ്ണിലെ നനവിലും നിൻമുഖം മാത്രം, കാതോർത്തു നിൽക്കുന്നു നിൻ സ്വരം കേൾക്കാൻ.

[ ആവർത്തന പല്ലവി]

ഇരു ഹൃദയങ്ങൾ മധുരനോവ് പാടട്ടെ
രണ്ടു മിഴികളിൽ സ്വപ്നം വിരിയട്ടെ,

[ചരണം 3]

രാത്രിയുടെ നെഞ്ചിൽ താരങ്ങൾ നിറയുമ്പോൾ, 
രാഗങ്ങൾ പോലെ നീ അരികിൽ വരൂ, പിരിയാത്ത സ്നേഹമായ് ചേർന്നെന്നും നിൽക്കാം, 
പുലരുവോളം നിന്നെ ഓർത്തു പാടാം.


[ ആവർത്തന പല്ലവി]

ഇരു ഹൃദയങ്ങൾ മധുരനോവ് പാടട്ടെ
രണ്ടു മിഴികളിൽ സ്വപ്നം വിരിയട്ടെ,

[ചരണം 4]

രണ്ടു ഹൃദയങ്ങൾ പ്രണയം പാടട്ടെ, രണ്ടു മിഴികളിൽ സ്വപ്നം വിരിയട്ടെ, മനസ്സിലെ മോഹങ്ങൾ മായാതെ നിൽക്കട്ടെ, രാവിലെല്ലാം നീയെന്നോർമ്മ വരട്ടെ.

[ ആവർത്തന പല്ലവി]

ഇരു ഹൃദയങ്ങൾ മധുരനോവ് പാടട്ടെ
രണ്ടു മിഴികളിൽ സ്വപ്നം വിരിയട്ടെ,


ജീ ആർ കവിയൂർ 
17 11 2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

വാവേ വാവാച്ചി

മഞ്ഞിൻ ചുംബനം( ഗാനം)

കഴിഞ്ഞുപോയ കാലം