തിളക്കത്തിനപ്പുറം
തിളക്കത്തിനപ്പുറം
[പല്ലവി]
പുഞ്ചിരി കാണും ലോകമറിയാതെ
ഉള്ളിലെ നോവുകൾ ആരറിയാൻ
[പദ്യം 1]
ലോകം കരുതുന്നു തിളങ്ങിയെന്ന്
ഉള്ളമറിയുന്നു തളർന്നുപോയെന്ന്
പുഞ്ചിരി ചൂടിയ മുഖത്തിനുള്ളിൽ
പറയാത്ത നോവുകൾ ഒളിഞ്ഞെന്ന്
[ആവർത്തന പല്ലവി]
പുഞ്ചിരി കാണും ലോകമറിയാതെ
ഉള്ളിലെ നോവുകൾ ആരറിയാൻ
[പദ്യം 2]
കാണുമ്പോൾ യാത്രയെളുപ്പമെന്നേ
കാൽച്ചുവടറിയും വഴിയിലേറെ
കല്ലും മുള്ളും നിറഞ്ഞ പാതയിൽ
കണ്ണീർ തുടച്ചാണ് മുന്നേറുന്നേ
[ആവർത്തന പല്ലവി]
പുഞ്ചിരി കാണും ലോകമറിയാതെ
ഉള്ളിലെ നോവുകൾ ആരറിയാൻ
[പദ്യം 3]
സ്വപ്നങ്ങൾ തേടി നടന്ന വഴിയിൽ
സ്വന്തം നിഴലും അകന്നുപോയി
ആരും കാണാത്ത ഇരുളിൻ തീരത്ത്
ആശകൾ പോലും മൗനമായ് നിന്നു
[ആവർത്തന പല്ലവി]
പുഞ്ചിരി കാണും ലോകമറിയാതെ
ഉള്ളിലെ നോവുകൾ ആരറിയാൻ
[പദ്യം 4]
ഭ്രാന്തിൻ അതിരുകൾ താണ്ടിയ നേരം
ഭാഗ്യം പോലും കൈവിട്ട നേരം
വീഴാതെ നിൽക്കാൻ കൊതിച്ച ജീവിതം
വേദന മറച്ചൊരു പുഞ്ചിരിയായി
[അവസാന ആവർത്തന പല്ലവി]
പുഞ്ചിരി കാണും ലോകമറിയാതെ
ഉള്ളിലെ നോവുകൾ ആരറിയാൻ
ജീ ആർ കവിയൂർ
19 11 2026
(തിരുവല്ല, കവിയൂർ)
Comments