മനുഷ്യനും യന്ത്രവും
മനുഷ്യനും യന്ത്രവും
ഇരുമ്പിൻ കരങ്ങൾ ലോകം തൊട്ടപ്പോൾ
മനസ്സുകൾ തമ്മിലെ സ്നേഹം ചോർന്നു;
വേഗത്തിൻ ചിറകിലേറി മനുഷ്യൻ പറന്നപ്പോൾ
വഴിയിലെ ബന്ധങ്ങൾ പിന്നിലായ് പോയി.
ചിന്തകൾ പകർത്താൻ യന്ത്രങ്ങൾ വന്നു,
സ്വപ്നങ്ങൾ നെയ്യാനും കരുത്തുകൾ നേടി;
എന്നിട്ടുമൊരു കണ്ണീരൊപ്പുവാൻ മാത്രം
ഹൃദയത്തിൻ ചൂടവർ സ്വന്തമാക്കിയില്ല.
അറിവിന്റെ ആഴങ്ങൾ അളന്നിടും യന്ത്രം
അനുഭവത്തിൻ പൊരുളറിയുന്നില്ല;
നാളെയെ വാർത്തെടുക്കും ബുദ്ധിയുണ്ടെങ്കിലും
നന്മയുടെ വഴികൾ തിരിച്ചറിയുന്നില്ല.
ഒരുനാൾ യന്ത്രങ്ങൾ ലോകം ഭരിച്ചാലും
മനുഷ്യൻ മനുഷ്യനായ് ശേഷിക്കണം;
ബുദ്ധിയെ യന്ത്രത്തിനു പകുത്തുനൽകുമ്പോൾ
ഹൃദയം മനുഷ്യനിൽ കാത്തുവെക്കണം!
ജീ ആർ കവിയൂർ
28 11 2026
( തിരുവല്ല, കവിയൂർ)
Comments