ഹൃദയത്തിൽ നീ മാത്രം

ഹൃദയത്തിൽ നീ മാത്രം
[പല്ലവി]

ലോകത്തെ മറന്നെൻ സ്വന്തമാക്കാം
ലോലമാം സ്വപ്നത്തിൽ ചേർത്തുവയ്ക്കാം
ആരുമറിയാതെ നെഞ്ചിൽ നിറയ്ക്കാം
ആയിരം ജന്മവും നിന്നെ വരിക്കാം...

[ആവർത്തന പല്ലവി]

ഹൃദയത്തിൽ ചേർത്തുവയ്ക്കാം നിന്നെ
ജന്മങ്ങൾ തോറും സ്വന്തമാക്കാം നിന്നെ...

[ചരണം 1]

നിലാവായ് രാവിൽ അരികിൽ തെളിയൂ
മലരായ് മിഴിയിൽ മധുരം വിരിയിക്കൂ
മൗനത്തിൻ ചുണ്ടിൽ ഗാനമായ് ഒഴുകൂ
മനസ്സിൻ തന്ത്രിയിൽ രാഗമായ് മാറൂ...

[ആവർത്തന പല്ലവി]

ഹൃദയത്തിൽ ചേർത്തുവയ്ക്കാം നിന്നെ
ജന്മങ്ങൾ തോറും സ്വന്തമാക്കാം നിന്നെ...

[ചരണം 2]

ജീവിതവീണയിൽ പ്രേമസുധയാണ്
നിശ്വാസമാകുന്ന മധുരലഹരിയാണ്
ചിന്തയിൽ പൂക്കുന്ന പൂവിതളാണ്
സ്വപ്നങ്ങൾ തേടുന്ന സൗഭാഗ്യമാണ്...

[ആവർത്തന പല്ലവി]

ഹൃദയത്തിൽ ചേർത്തുവയ്ക്കാം നിന്നെ
ജന്മങ്ങൾ തോറും സ്വന്തമാക്കാം നിന്നെ...

[ചരണം 3]

കാലങ്ങൾ മായ്ക്കാത്ത പ്രേമമായ്
കാണാത്ത തീരത്തെ ദീപമായ്
ലോകം മറന്നാലും കൂടെയായ്
എൻ ജന്മജന്മാന്തര ഭാഗ്യമായ് തീരുക...

[അവസാന ആവർത്തന പല്ലവി]

ഹൃദയത്തിൽ ചേർത്തുവയ്ക്കാം നിന്നെ
ജന്മങ്ങൾ തോറും സ്വന്തമാക്കാം നിന്നെ...

രചന :ജീ ആർ കവിയൂർ 
11 11 2026
( തിരുവല്ല, കവിയൂർ )

Comments

Popular posts from this blog

വാവേ വാവാച്ചി

മഞ്ഞിൻ ചുംബനം( ഗാനം)

കഴിഞ്ഞുപോയ കാലം