പ്രണയത്തിൻ വഴികളിൽ
പ്രണയത്തിൻ വഴികളിൽ
മിഴികളിൽ പൂക്കും പ്രണയം
മനസ്സിൽ നിറയും മധുരം
മൗനത്തിൽ പാടും രാഗം
മറക്കാത്തൊരു സ്നേഹബന്ധം
മതിലുകൾ ഉയർന്നാലും തളരില്ല മോഹം
മലകൾ തടഞ്ഞാലും പിന്മാറില്ല സ്നേഹം
വിധികൾ എതിരായാലും കൈവിടില്ല ദാഹം
വഴികൾ അടഞ്ഞാലും അണയില്ല ദീപം
കടലുകൾ നടുവിൽ തിരയിളക്കിയാലും
കരയെത്തും വരെ തുഴഞ്ഞു നീങ്ങിയാലും
കാറ്റുകൾ ദിശകൾ മാറ്റിമറിച്ചാലും
കൈകോർത്തു മുന്നേറും തളരാതെ നമ്മൾ
കാലങ്ങൾ എത്രയോ മാറിമറിഞ്ഞാലും
കാത്തിരിപ്പിൻ പൂക്കൾ വാടിപ്പോയാലും
ജന്മങ്ങൾ പലതായ് കടന്നുപോയാലും
പ്രണയം ഹൃദയത്തിൽ മായാതെയെന്നും
ജീ ആർ കവിയൂർ
20 11 2026
(തിരുവല്ല, കവിയൂർ)
Comments