മാമല ചന്ദ്രികയോ

മാമല ചന്ദ്രികയോ
പല്ലവി

മാമല ചന്ദ്രികയോ,
മധുമാസ പൂനിലാവോ,
മന്ദമാരുതൻ തലോടലോ,
മഞ്ചീരനാദമൊഴിയോ?

ചരണം – 1

മിഴികളിൽ വിരിയുമഴകോ,
മൗനത്തിൽ നിറയുമമൃതോ,
മധുരമാം സ്വപ്നലോകമോ,
മനതാരിൽ പെയ്ത വസന്തമോ?

ചരണം – 2

നീലക്കടൽ തിരമാലയോ,
നിറമാർന്നൊരു ചാരുതയോ,
നെറുകയിൽ ചാർത്തിയ സിന്ദൂരമോ,
നിലയ്ക്കാത്തൊരു കിനാവോ?

ചരണം – 3

ഹൃദയത്തിൽ തൂവിയ രാഗമോ,
ഇതളുകളിൽ പടരും മോഹമോ,
അറിയാതെ പകരും സുഖമോ,
അഴകേകും അനുരാഗമോ?

ചരണം – 4

കാത്തിരുന്ന നാളുകളോ,
കണ്ണിൽ വിരിഞ്ഞ സ്വപ്നങ്ങളോ,
മകളേ നീ അരികിലെത്തുമ്പോൾ,
മനസ്സിൽ നിറയും ആനന്ദമോ?


ജീ ആർ കവിയൂർ 
17 11 2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

വാവേ വാവാച്ചി

മഞ്ഞിൻ ചുംബനം( ഗാനം)

കഴിഞ്ഞുപോയ കാലം