അധ്വാനത്തിന്റെ ആത്മഗൗരവം

അധ്വാനത്തിന്റെ ആത്മഗൗരവം


പുലരിത്തൂമഞ്ഞിൽ വിയർപ്പു ചാലിച്ച്,
പുതിയൊരു ലോകം പണിതുയർത്തി,
കരങ്ങൾ തഴമ്പിലും സ്വപ്നം നിറച്ച്,
കാലത്തിൻ നെറുകയിൽ ചരിത്രമെഴുതി.

മണ്ണിന്റെ മാറിൽ വിത്തുകൾ പാകി,
വിശപ്പിൻ കണ്ണിൽ പ്രതീക്ഷയുണർത്തി,
കല്ലിനെ കൊത്തിയ ശിൽപമായ് മാറി,
കഠിനതയോടും പുഞ്ചിരി ചേർത്തു.

പദവിയിലല്ലൊരു മനുഷ്യൻ വലുത്,
പണിയിലാണവന്റെ മഹിമയിരിപ്പത്,
പട്ടുടയാടയല്ല ഗൗരവചിഹ്നം,
പണിത കൈകളിലെ തഴമ്പാണലങ്കാരം.

സ്വന്തം വിയർപ്പിൽ അന്നം നുണയുമ്പോൾ,
സ്വാഭിമാനത്തിൻ സൗരഭ്യമുയരും,
തൊഴിലിന്റെ മുന്നിൽ തലകൾ കുനിയട്ടെ,
തൊഴിലാളിയെന്നും ലോകം നമിക്കട്ടെ.
ജീ ആർ കവിയൂർ 
14 11 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

വാവേ വാവാച്ചി

മഞ്ഞിൻ ചുംബനം( ഗാനം)

കഴിഞ്ഞുപോയ കാലം