മനസ്സിന്റെ ഉള്ളിൽ നീയെന്നും
മനസ്സിന്റെ ഉള്ളിൽ നീയെന്നും
നൊമ്പരമല്ലെൻ മനസ്സിൽ നിറഞ്ഞത്
നീ തന്ന വാക്കുകൾ മുറിവായതല്ലോ അറിയാതെ പോയൊരു സ്നേഹത്തിൻ ആഴം അകന്നുപോയിട്ടും മറക്കാനാവില്ല
ഒരുനാളും നിന്നെ കുറ്റപ്പെടുത്തില്ല
ഒരുപാടു മോഹങ്ങൾ മിച്ചമായി
പറയാതെ പോയൊരു കഥപോലെ പിരിയാത്ത ഓർമ്മകൾ കൂട്ടായി
നിറമുള്ള സ്വപ്നങ്ങൾ തകർന്നുവെങ്കിലും നിനക്കായ് കാത്തൊരു കാലമുണ്ടല്ലോ തിരികെ വരില്ലെന്നറിഞ്ഞിട്ടുപോലും തിരയുന്നു നിന്നെ എൻ മിഴികളിന്നും
നീ നൽകിയ സ്നേഹം മറക്കില്ല ഞാൻ
നീ പകർന്ന വേദന പറയില്ല ഞാൻ
വഴിമാറി പോയാലും ജീവിതയാത്ര മനസ്സിന്റെ ഉള്ളിൽ നീയെന്നും പ്രിയം
ജീ ആർ കവിയൂർ
20 11 2026
(തിരുവല്ല, കവിയൂർ)
Comments