നിന്നോളം മറ്റൊരാളില്ല
നിന്നോളം മറ്റൊരാളില്ല
കാലങ്ങൾ മാഞ്ഞുപോയിട്ടും ഓർമ്മകൾ മായാതെ കാണാതെ പോയിട്ടും സ്നേഹബന്ധം തീരാതെ മൗനത്തിൽ പോലും നിൻ ശബ്ദം കേൾക്കുന്നു മറക്കുവാൻ നോക്കുമ്പോൾ ഉള്ളം പിടയുന്നു
ഒരുപാട് സ്വപ്നങ്ങൾ പങ്കുവെച്ച കാലം ഒരിക്കലും തിരികെ വരാത്തൊരു നാളം ചിരിയിൽ ഒളിപ്പിച്ച സങ്കടങ്ങൾ പോലും നിനക്കു മുന്നിൽ ഞാൻ മറച്ചതില്ലല്ലോ
വഴികൾ പിരിഞ്ഞാലും ബന്ധങ്ങൾ മായില്ല ദൂരങ്ങൾ കൂടിയാലും ഹൃദയം മറക്കില്ല വിധിയുടെ കൈകളിൽ ജീവിതം മാറുമ്പോൾ വിളിക്കാതെ നീയെൻ ഓർമ്മയിൽ വരുമ്പോൾ
ഇനിയൊരു ജന്മം എനിക്കു ലഭിക്കുമെങ്കിൽ ഇതുപോലെയൊരു സൗഹൃദം വീണ്ടും കിട്ടിയെങ്കിൽ കാലം കവർന്നാലും കൈവിടില്ല നിന്നെ
കണ്ണിലെ കനവായി കാത്തുവെക്കും
ജീ ആർ കവിയൂർ
20 11 2026
(തിരുവല്ല, കവിയൂർ)
Comments