നിന്റെ പ്രണയലഹരി

നിന്റെ പ്രണയലഹരി
നിന്നെക്കണ്ടാൽ മിഴികൾ പൂക്കും, ചിലങ്കകൾ താളമിടും 
നിന്റെ മൗനമൊരു രാഗമായ്, ഹൃദയത്തിൽ തേൻ പൊഴിയും 
എത്ര തവണ മനസ്സു തന്നാലും, 
വീണ്ടും വീണ്ടും നിനക്കരുളും 
നിന്റെ പ്രേമമൊരു പൂവായ്, 
എൻ ആത്മാവിൽ സുഗന്ധമാകും

നിന്നെ കാണാൻ വരുന്ന നേരം, കുളിരണിയും പൂങ്കാറ്റിൽ നെഞ്ചിനുള്ളിൽ മേളമുണരും, പ്രണയത്തിൻ താളത്തിൽ നിന്റെ ചിരിയിൽ മയങ്ങിനിൽക്കും, മധുമാസത്തിൻ ലഹരിയിൽ 
നിന്റെ മിഴിയിൽ ഞാൻ മറയും, നിലാവുള്ളൊരു യാമത്തിൽ

പിരിയാൻ നേരം അരികിലെത്തും,
 മിഴിനീർ മുത്തായ് പൊഴിയും 
നീ നടന്നൊരു വഴിയിലൂടെ, 
എൻ നിഴൽ നിന്നെ തേടിയലയും 
നീ പകർന്നൊരു മധുരസ്മൃതി, 
മനസ്സിൽ വീണയായ് മീട്ടും 
നീ അകലെയായ് മറഞ്ഞാലും, 
എൻ മോഹം നിന്നിൽ ചുറ്റും

എന്തൊരു മായം നിൻ പ്രണയം,
എന്നെ നിന്നിലലിയിക്കും 
എന്തൊരു താളം നിൻ പാദം, 
എൻ ഹൃദയത്തിൽ തുടിക്കും
എത്ര ജന്മം കഴിഞ്ഞാലും, 
ഈ അനുരാഗം തുടരും 
എൻ അവസാന ശ്വാസം വരെയും, 
നിൻ പ്രണയം പൂത്തുലയും

ജീ ആർ കവിയൂർ 
26 11 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

വാവേ വാവാച്ചി

മഞ്ഞിൻ ചുംബനം( ഗാനം)

കഴിഞ്ഞുപോയ കാലം