മീരയുടെ ഇംഗ്ലീഷ് കവിതയുടെ സ്വതന്ത്ര പരിഭാഷ

മീരയുടെ ഇംഗ്ലീഷ് കവിതയുടെ സ്വതന്ത്ര പരിഭാഷ 


മൂന്നു തലമുറകൾ, ഒരേ കാവ്യപാരമ്പര്യം!
മുത്തച്ഛൻ 91-ാം വയസ്സിലും എഴുത്തിന്റെ ലോകത്ത് സജീവം. മകൻ ആ കാവ്യവഴിയിൽ മുന്നോട്ട്. ഇപ്പോൾ മകളും സ്വന്തം തൂലികയിലൂടെ ആ പാരമ്പര്യത്തിന് പുതിയൊരു ഭാവം നൽകുന്നു.
ഇത് വെറുമൊരു പരിഭാഷയല്ല; ഒരു തലമുറയിൽനിന്ന് അടുത്ത തലമുറയിലേക്ക് സ്നേഹത്തോടെ കൈമാറുന്ന അക്ഷരങ്ങളുടെ പൈതൃകമാണ്. ❤️

THE QUEEN OF THEIR WORLD

And in the middle of dawn,
She opened her eyes
And found her two boys,
One on either side,
Holding her tight.

Her little one, resting his head on her,
Her man, holding her close.

She wondered if, one day,
Her little boy would outgrow this phase,
If those tiny arms would loosen their hold,
And she would no longer be
The centre of his little world.

But for now,
She gently closed her eyes
And drifted back to sleep,
Knowing that, in this little moment,
She was the queen of their world. 🩷

Meera Raghunath
#myscribblings

അവരുടെ ലോകത്തിലെ രാജ്ഞി

പുലരിയുടെ മൃദുവാം വെളിച്ചത്തിൽ,
മിഴി തുറന്നവൾ കണ്ടു കൺമുന്നിൽ,
ഇരുവശമൊരുപോൽ ചേർന്നുറങ്ങുന്നു,
പ്രിയപ്പെട്ട രണ്ടുപേർ ചേർത്തുപിടിച്ച്.

ഒരുവൻ നെഞ്ചിൽ തല ചായ്ച്ചുറങ്ങും,
മറ്റവൻ സ്നേഹത്താൽ ചേർത്തണയ്ക്കും,
ഇരുവരും ചൂടിൽ പൊതിഞ്ഞ നേരം,
അവൾക്കു തോന്നി സ്വർഗ്ഗം അരികിൽ.

ഒരുനാൾ കുഞ്ഞവൻ വളർന്നുപോകും,
കുഞ്ഞിക്കൈകൾ പിടിവിട്ടകന്നുപോകും,
ഇന്നവൻ ചാരുന്ന മാറിടം വിട്ട്,
മറ്റൊരു ലോകത്തവൻ ചേക്കേറുമോ?

അന്നവൻ ലോകം അവളല്ലാതാകുമോ?
അവളുടെ നെഞ്ചിലെ കൂടൊഴിയുമോ?
ഇന്നവൻ കാണുന്ന സ്വപ്നലോകത്തിൽ,
അവളൊരു രാജ്ഞിയല്ലാതാകുമോ?

എന്നാലിന്നീ നിമിഷം മതിയവൾക്ക്,
ഇനിയുമുറങ്ങട്ടെ സ്നേഹച്ചൂടിൽ,
മിഴികളടച്ച് വീണ്ടും നിദ്രയിലാഴ്ന്നു,
അവന്റെ ലോകത്തിലെ രാജ്ഞിയായ്! ❤️

മൂലകവിത: മീര രഘുനാഥ് ( instagram post)
(കാനഡ ടൊറൻ്റോ)

മലയാളം സ്വതന്ത്ര കാവ്യാവിഷ്കാരം: അച്ഛൻ – ജി. ആർ. കവിയൂർ
29 11 2026
( തിരുവല്ല,കവിയൂർ)



Comments

Popular posts from this blog

വാവേ വാവാച്ചി

മഞ്ഞിൻ ചുംബനം( ഗാനം)

കഴിഞ്ഞുപോയ കാലം