ഓടിവാ കണ്ണാഓടിവാ കണ്ണാ

ഓടിവാ കണ്ണാ
ഓടിവാ കണ്ണാ കളിയാടി വാ കണ്ണാ
നീ പിച്ച പിച്ച ഓടി വാ കണ്ണാ
നീ പുല്ലാം കുഴൽ ഊതി വാ കണ്ണാ

ഓടിവാ കണ്ണാ കളിയാടി വാ കണ്ണാ
നീ പിച്ച പിച്ച ഓടി വാ കണ്ണാ
നീ പുല്ലാം കുഴൽ ഊതി വാ കണ്ണാ

കാളിന്ദിയാറ്റിൽ ഇന്നലെ നീരാടാൻ പോയപ്പോൾ
ഒളികണ്ണാലേ കണ്ടുവല്ലോ കായാമ്പൂ വർണ്ണനെ ഞാൻ
ഒന്നു മുങ്ങി ഞാൻ, ഒന്നു പൊങ്ങി ഞാൻ
ഒന്നു മുങ്ങി ഞാൻ, ഒന്നു പൊങ്ങി ഞാൻ
എന്തൊരാനന്ദം! എന്തൊരു ആത്മസംതൃപ്തി!

ഓടിവാ കണ്ണാ കളിയാടി വാ കണ്ണാ
നീ പിച്ച പിച്ച ഓടി വാ കണ്ണാ
നീ പുല്ലാം കുഴൽ ഊതി വാ കണ്ണാ

യമുനയോരത്തെ മണൽപ്പുറത്തിരുന്നപ്പോൾ
മുരളികാനാദം കാതിൽ വന്നു നിറഞ്ഞപ്പോൾ
കണ്ണനെ കാണാൻ കണ്ണുകൾ തേടി
കണ്ണാ നിൻ രൂപം മനസ്സിൽ തെളിഞ്ഞു

കാറ്റിലൊഴുകി കദളിപ്പൂ മണം
കാതിൽ മുഴങ്ങി നിൻ മധുരഗാനം
ഓടിവന്നെന്നെ പുൽകിടുമോ നീ
ഓമനക്കണ്ണാ ഓടിവാ നീ

ഓടിവാ കണ്ണാ കളിയാടി വാ കണ്ണാ
നീ പിച്ച പിച്ച ഓടി വാ കണ്ണാ
നീ പുല്ലാം കുഴൽ ഊതി വാ കണ്ണാ

വെണ്ണിലാവൊത്തൊരു പുഞ്ചിരിയുമായി
വെണ്ണക്കുടവുമായ് നീ വന്നിടേണം
മയിൽപ്പീലി ചൂടിയ മായക്കണ്ണാ
മനസ്സിൽ മധുരമായ് വാഴും കണ്ണാ

കൈ പിടിച്ചൊന്നു കൂടെ നടക്കാൻ
കുസൃതിക്കഥകൾ കൂടെ പറയാൻ
ഓടിക്കളിക്കാം നിൻ കൂടെ ഞാൻ
ഓമനക്കണ്ണാ കൂട്ടായിടാൻ

ഓടിവാ കണ്ണാ കളിയാടി വാ കണ്ണാ
നീ പിച്ച പിച്ച ഓടി വാ കണ്ണാ
നീ പുല്ലാം കുഴൽ ഊതി വാ കണ്ണാ

ഓടിവാ കണ്ണാ കളിയാടി വാ കണ്ണാ
നീ പിച്ച പിച്ച ഓടി വാ കണ്ണാ
നീ പുല്ലാം കുഴൽ ഊതി വാ കണ്ണാ

ജീ ആർ കവിയൂർ 
26 11 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

വാവേ വാവാച്ചി

മഞ്ഞിൻ ചുംബനം( ഗാനം)

കഴിഞ്ഞുപോയ കാലം