നീ മറഞ്ഞ രാവുകൾ

നീ മറഞ്ഞ രാവുകൾ
എൻ നിദ്ര പോലും നിന്നിലലിഞ്ഞു, എൻ പുലരിയും മഞ്ഞിൽ മറഞ്ഞു, നിന്നോർമ്മകൾ നെഞ്ചിൽ നിറഞ്ഞു, നിലാവും കണ്ണീരിൽ മുങ്ങി മാഞ്ഞു...

എൻ നിദ്ര പോലും നിന്നിലലിഞ്ഞു, എൻ പുലരിയും മഞ്ഞിൽ മറഞ്ഞു...

എന്തിനീ മോഹം എന്നിൽ നിറച്ചു, എന്തിനീ സ്വപ്നം ഹൃദയത്തിൽ വിതച്ചു, പാതിവഴിയിൽ കൈവിട്ടു നീയും, പൂവണിയാതെ മോഹങ്ങൾ മാഞ്ഞു...

രാവുകൾ നീളെ നിന്നെ വിളിച്ചു, മൗനമാം വേദന ഉള്ളിൽ തുളച്ചു, കാറ്റിന്റെ ഈണം നിന്നെ തിരഞ്ഞു, കണ്ണിലെ നനവിൽ കാലം കഴിഞ്ഞു...

എൻ നിദ്ര പോലും നിന്നിലലിഞ്ഞു, എൻ പുലരിയും മഞ്ഞിൽ മറഞ്ഞു...

മറക്കുവാൻ നോക്കി വീണ്ടും തോറ്റു, മനസ്സിലെ മോഹം മിഴിനീർ ചാർത്തു, അകലെയാണെങ്കിലും അരികിൽ നീയേ, അവസാനമില്ലാത്ത ഓർമ്മ നീയേ...

എൻ നിദ്ര പോലും നിന്നിലലിഞ്ഞു, എൻ പുലരിയും മഞ്ഞിൽ മറഞ്ഞു, നിന്നോർമ്മകൾ നെഞ്ചിൽ നിറഞ്ഞു, നിലാവും കണ്ണീരിൽ മുങ്ങി മാഞ്ഞു...


ജീ ആർ കവിയൂർ 
25 11 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

വാവേ വാവാച്ചി

മഞ്ഞിൻ ചുംബനം( ഗാനം)

കഴിഞ്ഞുപോയ കാലം