സ്വരാക്ഷര പൂജ
സ്വരാക്ഷര പൂജ
തിരുവല്ല ശ്രീവല്ലഭ സ്തുതിഗീതം
[ആവർത്തന പല്ലവി]
തിരുവല്ലയിൽ വാഴും ശ്രീവല്ലഭാ,
തിരുപാദം തൊഴുവാൻ നിത്യം അനുഗ്രഹിക്കേണമേ.
[ചരണം 1 – അ]
അരുളിൻ അമൃതമേ അഖിലേശ്വരാ
അണയാത്ത ദീപമേ അനന്തേശ്വരാ
അലിവിൻ കടലേ അഭയപ്രദാ
അടിയനു തുണയേ അനുകമ്പയേ
[പല്ലവി]
തിരുവല്ലയിൽ വാഴും ശ്രീവല്ലഭാ,
തിരുപാദം തൊഴുവാൻ നിത്യം അനുഗ്രഹിക്കേണമേ.
[ചരണം 2 – ആ]
ആനന്ദരൂപാ ആത്മസ്വരൂപാ
ആശ്രിതപാലകാ ആപത്തകറ്റും
ആയിരം ജന്മത്തിൽ ആരാധ്യനായി
ആദിത്യ തേജസ്സായ് അരികിൽ വരേണം
[പല്ലവി]
തിരുവല്ലയിൽ വാഴും ശ്രീവല്ലഭാ,
തിരുപാദം തൊഴുവാൻ നിത്യം അനുഗ്രഹിക്കേണമേ.
[ചരണം 3 – ഇ]
ഇന്ദീവരനേ ഇഹപരനാഥാ
ഇഷ്ടവരദായകാ ഇന്ദുശേഖരാ
ഇരുളകറ്റുന്ന ഇളംകതിരേ
ഇനിയുമെൻ ഹൃദയത്തിൽ ഇടം തരേണമേ
[പല്ലവി]
തിരുവല്ലയിൽ വാഴും ശ്രീവല്ലഭാ,
തിരുപാദം തൊഴുവാൻ നിത്യം അനുഗ്രഹിക്കേണമേ.
[ചരണം 4 – ഈ]
ഈശാനമൂർത്തേ ഈശ്വരദേവാ
ഈണത്തിൽ നിറയും ഈശ്വരനാമം
ഈറൻ മിഴികളിൽ ഈറനണിയും
ഈ ജന്മമൊക്കെയും ഈ പാദസേവ
[പല്ലവി]
തിരുവല്ലയിൽ വാഴും ശ്രീവല്ലഭാ,
തിരുപാദം തൊഴുവാൻ നിത്യം അനുഗ്രഹിക്കേണമേ.
[ചരണം 5 – ഉ]
ഉദയകിരണമേ ഉത്തമദേവാ
ഉയിരിൻ തുണയേ ഉണ്ണിക്കണ്ണാ
ഉദാരഹൃദയാ ഉണ്മയുടെ നാഥാ
ഉഴലുന്ന മനസ്സിൽ ഉണർവേകണേ
[പല്ലവി]
തിരുവല്ലയിൽ വാഴും ശ്രീവല്ലഭാ,
തിരുപാദം തൊഴുവാൻ നിത്യം അനുഗ്രഹിക്കേണമേ.
[ചരണം 6 – ഊ]
ഊഷ്മള ഭക്തിയിൽ ഊറുന്ന സ്നേഹം
ഊഴിയിൽ എങ്ങും ഊർജമായ് നിറയേ
ഊനമില്ലാത്ത അനുഗ്രഹമേകി
ഊന്നുവടിയായ് കൂടെ വരേണേ
[പല്ലവി]
തിരുവല്ലയിൽ വാഴും ശ്രീവല്ലഭാ,
തിരുപാദം തൊഴുവാൻ നിത്യം അനുഗ്രഹിക്കേണമേ.
[ചരണം 7 – ഋ]
ഋഷിമാർ വാഴ്ത്തുന്ന ഋഷീശനാഥാ
ഋതുക്കൾ മാറിലും കൃപ ചൊരിയേണം
ഋജുവായ ചിന്തകൾ ഉള്ളിൽ നിറച്ച്
ഋണമില്ലാ ഭക്തി അരുളീടണേ
[പല്ലവി]
തിരുവല്ലയിൽ വാഴും ശ്രീവല്ലഭാ,
തിരുപാദം തൊഴുവാൻ നിത്യം അനുഗ്രഹിക്കേണമേ.
[ചരണം 8 – എ, ഏ]
എന്നുള്ളിൽ വാഴും ഏകാന്തനാഥാ
എന്നെന്നും കാക്കും എമ്പെരുമാനേ
എന്നഴകേറും രൂപമേ
മിഴികളിൽ നിറയണമേ
ഏഴയാം എന്നെ എന്നും
കാത്തരുളേണമേ.
[പല്ലവി]
തിരുവല്ലയിൽ വാഴും ശ്രീവല്ലഭാ,
തിരുപാദം തൊഴുവാൻ നിത്യം അനുഗ്രഹിക്കേണമേ.
[ചരണം 9 – ഏ]
ഏകാന്തവാസാ ഏഴുലോകേശാ
ഏറ്റവും പ്രിയമായ ഏകനാഥാ
ഏഴൈകൾക്കെന്നും ഏക ആശ്രയമേ
ഏകാഗ്രചിത്തത്തിൽ വാഴേണമേ
[പല്ലവി]
തിരുവല്ലയിൽ വാഴും ശ്രീവല്ലഭാ,
തിരുപാദം തൊഴുവാൻ നിത്യം അനുഗ്രഹിക്കേണമേ.
[ചരണം 10 – ഐ]
ഐശ്വര്യദായകാ അയ്യനേ നാഥാ
ഐക്യത്തിൻ സന്ദേശം പകരുന്ന ദേവാ
ഐരാവതശോഭയിൽ തിളങ്ങും രൂപാ
ഐഹിക ദുഃഖങ്ങൾ അകറ്റേണമേ
[പല്ലവി]
തിരുവല്ലയിൽ വാഴും ശ്രീവല്ലഭാ,
തിരുപാദം തൊഴുവാൻ നിത്യം അനുഗ്രഹിക്കേണമേ.
[ചരണം 11 – ഒ]
ഒളിമയാർന്നൊരു ഓമനരൂപം
ഒഴുകിയെത്തട്ടെ അനുഗ്രഹധാര
ഒരുനാളുമകലാത്ത സാന്നിധ്യമേകി
ഒടുവിലുമെന്നെ കാത്തീടണേ
[പല്ലവി]
തിരുവല്ലയിൽ വാഴും ശ്രീവല്ലഭാ,
തിരുപാദം തൊഴുവാൻ നിത്യം അനുഗ്രഹിക്കേണമേ.
[ചരണം 12 – ഓ]
ഓങ്കാരനാദമേ ഓമനനാഥാ
ഓജസ്സിൻ ഉറവേ ഓർമ്മയിൽ വാഴും
ഓരോ നിമിഷവും ഓതിടും നാമം
ഓമൽക്കൃപയാൽ അനുഗ്രഹിക്കേണം
[പല്ലവി]
തിരുവല്ലയിൽ വാഴും ശ്രീവല്ലഭാ,
തിരുപാദം തൊഴുവാൻ നിത്യം അനുഗ്രഹിക്കേണമേ.
[ചരണം 13 – ഔ]
ഔദാര്യസാഗരാ ഔഷധമൂർത്തേ
ഔന്നത്യദായകാ ഔദാര്യനാഥാ
ഔപനിഷദാത്മാവേ ഔന്നത്യമേകി
ഔജസ്സ് നിറച്ചെന്നെ അനുഗ്രഹിക്കേണം
[ചരണം 14 – അം]
അംബുജനേത്രാ ദേവാ അഖിലാണ്ഡനായകാ അംശുമാൻ സൂര്യപ്രഭയേ അനുഗ്രഹം ചൊരിയേണമേ അഃകാരമില്ലാത്തൊരു ഭക്തഹൃദയം നൽകേണമേ
[മംഗള സമർപ്പണം]
നാവിൽ വിരിയുന്ന നാദങ്ങളൊക്കെയും
നാഥനു മുന്നിൽ നൈവേദ്യമായ്
ഹൃദയത്തിൽ തെളിയും ഭക്തിദീപം
തിരുവല്ല ശ്രീവല്ലഭ പാദത്തിൽ സമർപ്പിതമാകട്ടെ.
[അവസാന പല്ലവി]
തിരുവല്ലയിൽ വാഴും ശ്രീവല്ലഭാ,
തിരുപാദം തൊഴുവാൻ നിത്യം അനുഗ്രഹിക്കേണമേ.
ജീ ആർ കവിയൂർ
12 11 2026
( തിരുവല്ല, കവിയൂർ)
Comments