മൗനത്തിൻ മധുരിമ ( ലളിത ഗാനം)
മൗനത്തിൻ മധുരിമ
( ലളിത ഗാനം)
നീ എൻ അരികിൽ വന്നണയുമ്പോൾ, മൗനത്തിൻ മധുരിമ പൂത്തുലയുമ്പോൾ...
നീ എൻ അരികിൽ വന്നണയുമ്പോൾ, നാണത്തിൻ മലരുകൾ വിടരുമ്പോൾ, മൗനത്തിൻ മധുരിമ പകരുമ്പോൾ, മനസ്സിൽ മധുമഴ പൊഴിയുമ്പോൾ...
മുകിലുകൾ മന്ദമായ് നീങ്ങുമ്പോൾ, മധുചന്ദ്രിക മണ്ണിൽ ചായുമ്പോൾ, മിഴിയിണകൾ തമ്മിൽ ചേരുമ്പോൾ, മധുരാനുരാഗം നിറയുമ്പോൾ...
പൂനിലാവൊളി പാതയിൽ വീഴുമ്പോൾ, പൂങ്കാറ്റുകൾ മെല്ലെ തഴുകുമ്പോൾ, പുളകങ്ങൾ നെഞ്ചിൽ വിരിയുമ്പോൾ, പുതുരാഗമീണം ഒഴുകുമ്പോൾ...
അഴകാർന്ന സ്വപ്നങ്ങൾ പൂക്കുമ്പോൾ, അനുരാഗവീചികൾ പടരുമ്പോൾ, അകലങ്ങൾ മാഞ്ഞു ചേരുമ്പോൾ, അമൃതമാം പ്രണയം പെയ്യുമ്പോൾ...
നീ എൻ അരികിൽ വന്നണയുമ്പോൾ, മൗനത്തിൻ മധുരിമ പൂത്തുലയുമ്പോൾ...
ജീ ആർ കവിയൂർ
18 11 2026
(തിരുവല്ല, കവിയൂർ)
Comments