മായാത്ത നിൻ ഓർമ്മകൾ

നെഞ്ചിൽ നിൻ പേരെഴുതിയ
ഹൃദയം ഞാൻ കവർന്നുവല്ലോ
നിനക്കൊരു കളങ്കമേൽക്കാതെ
നാമം പോലും മറന്നുവല്ലോ

നെഞ്ചിൽ നിൻ പേരെഴുതിയ
ഹൃദയം ഞാൻ കവർന്നുവല്ലോ

കണ്ണിൽ വിരിഞ്ഞൊരു സ്വപ്നം
കണ്ണീരിൽ അലിഞ്ഞുപോയി
കൈവിരൽ തൊട്ടൊരു നിമിഷം
കാലത്തിൻ തിരയിൽ മാഞ്ഞുപോയി

നെഞ്ചിൽ നിൻ പേരെഴുതിയ
ഹൃദയം ഞാൻ കവർന്നുവല്ലോ

വഴിയരികിൽ പൂത്ത പൂക്കൾ
വാടിയതും അറിഞ്ഞില്ല
വരവിനായി കാത്തിരുന്ന രാവിൽ
വെളിച്ചം പോലും വന്നില്ല


നെഞ്ചിൽ നിൻ പേരെഴുതിയ
ഹൃദയം ഞാൻ കവർന്നുവല്ലോ

നീ സുഖമായ് ജീവിക്കട്ടെ
ദൂരെയാണെങ്കിലും എങ്ങോ
എൻ ഉള്ളിലെ നോവുകളെല്ലാം
പുഞ്ചിരിയിൽ ഒളിപ്പിച്ചല്ലോ


ജീ ആർ കവിയൂർ 
18 11 2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

വാവേ വാവാച്ചി

മഞ്ഞിൻ ചുംബനം( ഗാനം)

കഴിഞ്ഞുപോയ കാലം