കുരങ്ങനും അണ്ണാനും(കുട്ടി പാട്ട്))
കുരങ്ങനും അണ്ണാനും
(കുട്ടി പാട്ട്))
മാവിൻ കൊമ്പത്ത്
കുരങ്ങൻ കേറി,
മാമ്പഴം കണ്ടിട്ട്
അണ്ണാൻ ചാടി,
കൊമ്പൊന്നു കുലുങ്ങി
മാമ്പഴം വീണു,
കുരങ്ങൻ പേടിച്ച്
താഴേക്ക് ചാടി!
അണ്ണാൻ ചിരിച്ചു
കിലുകിലെ ചിരിച്ചു,
കുരങ്ങൻ നോക്കിയിട്ട്
മുഖമൊന്നു വീർപ്പിച്ചു!
കുട്ടികൾ കണ്ടിട്ട്
കൈകൊട്ടി ചിരിച്ചു,
തുള്ളിച്ചാടി അവർ
ആർത്തുവിളിച്ചു!
ജീ ആർ കവിയൂർ
26 11 2026
( തിരുവല്ല, കവിയൂർ)
Comments