നിന്നോർമ്മകൾ(ഹിന്ദോളരാഗ ഭാവം)

നിന്നോർമ്മകൾ
(ഹിന്ദോളരാഗ ഭാവം)
പല്ലവി

നിന്നോർമ്മകൾ തൊട്ടുണർത്തിയ നിലാച്ചന്ദ്രികയുടെ താഴ്‌വരകളിൽ...

ചരണം 1

നിദ്രവിട്ടകന്ന ശയ്യാഗേഹത്തിൽ നനവാർന്ന കൺപീലികൾ മെല്ലെത്തുടിച്ചു മാനത്തുദിച്ചൊരു മിന്നും നക്ഷത്രം മൗനമായ് പെയ്തൊരു മഞ്ഞിൻ കുളിരിൽ...

ആവർത്തന പല്ലവി

നിന്നോർമ്മകൾ തൊട്ടുണർത്തിയ നിലാച്ചന്ദ്രികയുടെ താഴ്‌വരകളിൽ...

ചരണം 2

മന്ദാരപ്പൂവിൻ സുഗന്ധം പരന്നൊരു മന്ദമാരുതൻ തഴുകിയ രാവിൽ മിഴികളിൽ മിന്നിയ മധുരസ്വപ്നങ്ങൾ മനസ്സിൽ മെല്ലെയൊരു ഗാനം തീർത്തു...

ആവർത്തന പല്ലവി

നിന്നോർമ്മകൾ തൊട്ടുണർത്തിയ നിലാച്ചന്ദ്രികയുടെ താഴ്‌വരകളിൽ...

ചരണം 3

മഞ്ഞുതുള്ളികൾ മുത്തായ് ചിതറിയ മാമരക്കൊമ്പിലെ നിശ്ശബ്ദ രാവിൽ മറന്നുപോയൊരു മധുരസ്മൃതിപോൽ മനസ്സിൽ പ്രണയം പൂത്തുലഞ്ഞു...

ആവർത്തന പല്ലവി

നിന്നോർമ്മകൾ തൊട്ടുണർത്തിയ നിലാച്ചന്ദ്രികയുടെ താഴ്‌വരകളിൽ...


ജീ ആർ കവിയൂർ 
27 11 2026
( തിരുവല്ല, കവിയൂർ)


Comments

Popular posts from this blog

വാവേ വാവാച്ചി

മഞ്ഞിൻ ചുംബനം( ഗാനം)

കഴിഞ്ഞുപോയ കാലം